കന്യകയാണോ എന്ന് ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി നടി ആതിര
Published on
സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി ചിത്രമോ വീഡിയോയോ പങ്കുവച്ചാൽ അസഭ്യ കമന്റുകളുമായെത്തുന്നവരുണ്ട്. ഇപ്പോൾ ഇതാ സീരിയൽ താരം ആതിരാ മാധവ് അത്തരമൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ താൻ കന്യകയാണോ എന്ന് കമന്റിട്ട ആൾക്ക് ആതിര നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
‘ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? ദയവ് ചെയ്ത് നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ…’ എന്നാണ് ആതിര നൽകിയ മറുപടി.
ഇത്തരം കമന്റിടുന്നവർക്ക് താൻ എന്ത് മറുപടിയാണ് നൽകേണ്ടതെന്നും ആതിര ചോദിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആതിര ഇക്കാര്യം പങ്കുവച്ചത്. കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോ. അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിനെ പ്രശസ്തയാക്കിയത്.
Continue Reading
You may also like...
Related Topics:Social Media
