Social Media
ഇപ്പോഴും അവളെത്ര സുന്ദരിയാണ്… മാലാഖയെപ്പോലെയുളള അവളുടെ ലുക്ക് എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്; ഉണ്ണിയ്ക്ക് ഒപ്പം വീണ്ടും കാവ്യ; ചിത്രം വൈറൽ
ഇപ്പോഴും അവളെത്ര സുന്ദരിയാണ്… മാലാഖയെപ്പോലെയുളള അവളുടെ ലുക്ക് എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്; ഉണ്ണിയ്ക്ക് ഒപ്പം വീണ്ടും കാവ്യ; ചിത്രം വൈറൽ
വിവാഹത്തോടെ അഭിനയത്തിന് ഇടവേള നല്‍കിയിയ കാവ്യ സിനിമാസംബന്ധിയായ പരിപാടികളിലും താരവിവാഹങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ട്. ദിലീപിനൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കാവ്യ മാധവന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യ മാധവനെ ഒരുക്കിയത്. കാവ്യ മാധവനൊപ്പമുളള ചിത്രങ്ങൾ ഉണ്ണി തന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
”ഒരു സ്പെഷല്‍ ചടങ്ങിനായി കാവ്യ മാധവനെ ഒരുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു. ഇപ്പോഴും അവളെത്ര സുന്ദരിയാണ്. മാലാഖയെപ്പോലെയുളള അവളുടെ ലുക്കും എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല. പഴയ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഏറ്റവും മികച്ചത് അവൾക്ക് ലഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ഇതായിരുന്നു ഉണ്ണി കുറിച്ചത്.
കറുപ്പും പച്ചയും ചേര്‍ന്നുള്ള സാല്‍വാറായിരുന്നു കാവ്യ മാധവന്റെ വേഷം. ഉണ്ണിക്കൊപ്പം ചേര്‍ന്ന് നിന്ന് ചിരിച്ച് നില്‍ക്കുന്ന കാവ്യ മാധവന്റെ ഫോട്ടോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. നാളുകള്‍ക്ക് ശേഷം ഇരുവരേയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്.
കാവ്യ മാധവനുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായി ഉണ്ണി നേരത്തെയും എത്തിയിട്ടുണ്ട്. അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് കാവ്യയെ ഒരുക്കിയതിനെക്കുറിച്ച് ഉണ്ണി പറഞ്ഞിരുന്നു.
അതോടൊപ്പം തന്നെ കാവ്യ മാധവനെ നവവധുവായി ഒരുക്കിയത് ഉണ്ണിയായിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് സിംപിള്‍ ലുക്കിലായിരുന്നു കാവ്യ എത്തിയത്. വേറിട്ട സ്റ്റൈലില്‍ അതീവ സുന്ദരിയായി കാവ്യയെ അണിയിച്ചൊരുക്കാറുണ്ട് ഉണ്ണി. കാവ്യയുടെ വിവാഹ ശേഷമായി ഉണ്ണി കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല പ്രേക്ഷകര്‍ക്കും സുപരിചിതനായി മാറുകയായിരുന്നു ഉണ്ണി.
