പേളിയുടെയും കുടുബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യകത താൽപര്യമുണ്ട്. മകൾ നിലയെക്കുറിച്ചുളള വിശേഷങ്ങളാണ് പേളി മാണിക്ക് കൂടുതലും പറയാനുളളത്. നിലയുടെ കുസൃതികളും അവൾക്കൊപ്പമുളള സ്നേഹ നിമിഷങ്ങളും പേളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ മകളുടെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് പേളി മാണി.
നില ഉറങ്ങാൻ പോകുന്നതിനു മുൻപുളള ചില ചിത്രങ്ങളാണ് പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ചിത്രങ്ങളിലെല്ലാം ചിരിക്കുന്ന നിലയെയാണ് കാണാനാവുക
”ഒരു കുഞ്ഞിന്റെ പുഞ്ചിരി ഏറ്റവും മനോഹരമായ കാഴ്ചയാണ്. അതുകൊണ്ടുതന്നെ ആ പുണ്യം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാനാഗ്രഹിച്ചു. അവളുടെ ചിരി നിങ്ങളെയും ചിരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉറങ്ങാൻ പോകുന്നതിനുമുമ്പുളള നിങ്ങളുടെ നില ബേബിയുടെ ചിരിയാണിത്. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും സ്നേഹവും അനുഗ്രഹങ്ങളും അവൾക്കൊപ്പമുള്ളതുകൊണ്ടുതന്നെ അവൾ ഹാപ്പിയാണ്.,” ഇതായിരുന്നു ചിത്രങ്ങൾക്കൊപ്പം പേളി കുറിച്ചത്.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...