Social Media
‘എന്തിന് തുടങ്ങി എന്നത് ഒരിക്കലും മറക്കരുത്’; ബ്ലാക്ക് ആന്റ് വൈറ്റില്‍ ടോവിനൊ; ചിത്രം വൈറൽ
‘എന്തിന് തുടങ്ങി എന്നത് ഒരിക്കലും മറക്കരുത്’; ബ്ലാക്ക് ആന്റ് വൈറ്റില്‍ ടോവിനൊ; ചിത്രം വൈറൽ
മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ സ്റ്റാര്‍ ആണ് ടൊവിനോ തോമസ്. സിനിമകളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ പലതും ആരാധകരെ ഭ്രമിപ്പിയ്ക്കുന്നതുമാണ്. നടന് ഏറ്റവും ഒടുവില്‍ പങ്കുവച്ച ഫോട്ടോയും അതിന് നല്കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘എന്തിന് തുടങ്ങി എന്നത് ഒരിക്കലും മറക്കരുത്’ എന്ന് പറഞ്ഞുകൊണ്ടാണ് ടൊവിനോ ഏറ്റവും പുതിയ ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. കറുത്ത വേഷം ധരിച്ച്, ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്ത ഫോട്ടോയില്‍ ടൊവിനോയുടെ ലുക്ക് തന്നെയാണ് ആദ്യത്തെ ആകര്‍ഷണം.
എല്ലാത്തിന്റെയും തുടക്കം ചാര നിറത്തിലാണെന്ന് പറഞ്ഞുകൊണ്ട്, അതേ ലുക്കില്‍ മറ്റൊരു ഫോട്ടോയും കഴിഞ്ഞ ദിവസം നടന് പങ്കുവച്ചിരുന്നു. ഫോട്ടോകള്‍ക്ക് താഴെ ടൊവിനോ തോമസിനോടുള്ള ഇഷ്ടം അറിയിക്കുന്ന ആരാധകരുടെ കമന്റുകളാണ് നിറയുന്നത്.
ദുബായില്‍ നിന്നാണ് ഈ ഫോട്ടോകള്‍ എടുത്തിരിയ്ക്കുന്നത് എന്ന് ഒരു ഹാഷ് ടാഗിലൂടെ നടന് വ്യക്തമാക്കുന്നുണ്ട്. ഗോള്‍ഡന്‍ വിസ സ്വീകരിയ്ക്കുന്നതിനായി ദുബായില്‍ എത്തിയതാണ് താരം. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും തൊട്ട് പിന്നാലെ ടൊവിനോയ്ക്കും യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഷൂട്ടിങ് പൂര്‍ത്തിയായി റിലീസ് കാത്തിരിയ്ക്കുന്ന സിനിമ മിന്നല്‍ മുരളിയാണ്. ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച കുറുപ്പ് എന്ന ചിത്രവും റിലീസ് കാത്തിരിയ്ക്കുകയാണ്. ഇത് കൂടാതെ നാരദന്,വാശി, വരവ്, ഫോറന്‍സിക് 2 തുടങ്ങി പത്തോളം സിനിമകള്‍ നടന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
