Actress
എനിക്ക് നിങ്ങളെ കല്ല്യാണം കഴിക്കണമെന്ന് ആരാധകന്റെ കമന്റ്! ഞാന്‍ എന്റെ ഭര്‍ത്താവിനോട് ചോദിക്കട്ടെയെന്ന് ഖുശ്ബു
എനിക്ക് നിങ്ങളെ കല്ല്യാണം കഴിക്കണമെന്ന് ആരാധകന്റെ കമന്റ്! ഞാന്‍ എന്റെ ഭര്‍ത്താവിനോട് ചോദിക്കട്ടെയെന്ന് ഖുശ്ബു
Published on

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോൾ ഇതാ താരം
ആരാധകന് നല്കിയ മറുപടി വൈറലാകുന്നു. ഖുശ്ബു പങ്കുവച്ച ഒരു ചിത്രത്തിന് ”എനിക്ക് നിങ്ങളെ കല്ല്യാണം കഴിക്കണം മാഡം” എന്നാണ് ആരാധകന് നല്കിയ കമന്റ്. രസകരമായ മറുപടിയുമായാണ് ഖുശ്ബു രംഗത്തെത്തിയത്.
”ഓഹ്.. ക്ഷമിക്കണം.. നിങ്ങള്‍ വൈകിപ്പോയി, കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി. പക്ഷേ എന്തായാലും ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ” എന്നാണ് ഖുശ്ബു ട്വിറ്ററില്‍ മറുപടി നല്‍കിയിരിക്കുന്നത്.
തെന്നിന്ത്യന്‍ താരസുന്ദരിയായ ഖുശ്ബു മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ താരങ്ങള്‍ക്കൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം.
തിരുച്ചിറപ്പള്ളിയില്‍ ഖുശ്ബുവിന്റെ ആരാധകര്‍ താരത്തിന് വേണ്ടി അമ്പലം പണിതിട്ടുണ്ട്. തന്റെ പേരില്‍ തമിഴ് നാട്ടില്‍ ഖുശ്ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്ബു എന്ന പേരില്‍ സാരി ബ്രാന്‍ഡുമുണ്ട്.
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...