serial
മൃദുലയെ കാണാൻ ഓടിയെത്തി! രണ്ട് മാസത്തിന് ശേഷം ആ കണ്ടുമുട്ടൽ! അപ്രതീക്ഷിത സന്ദർശനത്തെ കുറിച്ച് നടി
മൃദുലയെ കാണാൻ ഓടിയെത്തി! രണ്ട് മാസത്തിന് ശേഷം ആ കണ്ടുമുട്ടൽ! അപ്രതീക്ഷിത സന്ദർശനത്തെ കുറിച്ച് നടി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. സിനിമയിലൂടെയാണ് അഭിനയത്തിൽ എത്തിയതെങ്കിലും മിനിസ്ക്രീനിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയാണ് മൃദുല മിനിസ്ക്രീനിൽ നായികയായി എത്തുന്നത്. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് മൃദുല അഭിനയിക്കുന്നത്.
വിവാഹത്തിന് തയ്യാറെടുക്കുകയാണ് മൃദുല. നടൻ യുവകൃഷ്ണയാണ് നടിയുടെ വരൻ. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. ഉടനെ തന്നെ വിവാഹം ഉണ്ടായേക്കും.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മൃദുലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. യുവയ്ക്കൊപ്പമുളള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത് . രണ്ട് മാസത്തിന് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. താരങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്. നിശ്ചയം കഴിഞ്ഞത് മുതല്‍ എന്നാണ് വിവാഹം എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. . 2021 ൽ ഇരുവരുടെ വിവാഹം ഉണ്ടായേക്കുമെന്നാണ ഇപ്പോൾ പുറത്തു വരുന്ന വിവരം.
അതേസമയം വിവാഹ തിയ്യതി പുറത്ത് വിട്ടിട്ടില്ല. ജൂലൈയില്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് സൂചന. ഇതോടെ തങ്ങളുടെ പ്രിയതാരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം മൃദുല ലൈവിൽ എത്തിയപ്പോൾ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ജൂലൈയിൽ ഉണ്ടാകുമെന്നായിരുന്നു നടി പറഞ്ഞത്. ബാലരാമപുരത്തെ മംഗല്യക്കസവ് ടീമാണ് നടിക്ക് സാരി തയ്യാറാക്കുന്നത്. ഗോള്‍ഡ് കസവിന്റെ സാരിയാണ് ഒരുക്കുന്നത്. ഇതിന്റെ ജോലികൾ നടന്നു വരുകയാണ്.
