Social Media
തവള അമ്മച്ചി’യെന്ന് കമന്റ്! വായടപ്പിച്ച് സുബി സുരേഷിന്റെ മാസ് ഡയലോഗ്!
തവള അമ്മച്ചി’യെന്ന് കമന്റ്! വായടപ്പിച്ച് സുബി സുരേഷിന്റെ മാസ് ഡയലോഗ്!
അവതാരകയായും നടിയായുമെത്തി മലയാളികളുട പ്രിയ താരമാവുകയായിരുന്നു സുബി സുരേഷ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേകമായൊരു മിടുക്കുണ്ട് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്
ഇപ്പോൾ ഇതാ ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റിട്ടയാള്‍ക്ക് മാസ് മറുപടി നല്‍കിയിരിക്കുകയാണ് താരം. തവള അമ്മച്ചി എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഫാഷന്‍ ഷോയില്‍ റംപില്‍ നില്ക്കുന്ന ഫോട്ടോ സുബി പോസ്റ്റ് ചെയ്തിരുന്നു. അതിനിടയിലായിരുന്നു ഈ കമന്റ്. ഇതിന്പിന്നാലെ സുബി നേരിട്ട് മറുപടി നല്‍കുകയായിരുന്നു.
സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് കമന്റ് ഉണ്ടാക്കരുത് കേട്ടോ മോനേ എന്നായിരുന്നു സുബി നല്കിയ മറുപടി. ഈ മറുപടി പൊളിച്ചുവെന്ന് പറഞ്ഞ് നിരവധി പേരാണ് എത്തിയത്
ആരാധകരും സുബിക്ക് പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. പ്രതികരിക്കില്ലെന്ന് കരുതിയാണ് ഇങ്ങനെയുള്ള കമന്റുകള്‍ പലരും പോസ്റ്റ് ചെയ്യുന്നത്. സുബി പ്രതികരിച്ചത് നന്നായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
അടുത്തിടെയായി സുബിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഒരുവിഭാഗമെത്തിയിരുന്നു. ഫെമിനിസ്റ്റ് ക്യാപ്ഷനുമായി ഫോട്ടോ ചെയ്തതിന് പിന്നാലെയായാണ് സുബിയെ വിമര്‍ശിച്ച് ആളുകളെത്തിയത്.ഫോട്ടോയ്ക്ക് കീഴില്‍ വിമര്‍ശനങ്ങള്‍ കൂടിയപ്പോള്‍ താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്ന് കരുതിയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നായിരുന്നു താരം പറഞ്ഞത്.
