Malayalam
ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റ്; വായടപ്പിച്ച് അശ്വതി ശ്രീകാന്ത്
ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റ്; വായടപ്പിച്ച് അശ്വതി ശ്രീകാന്ത്
ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. തന്റെ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടാറുണ്ട്. അത്തരത്തില്‍ തന്റെ ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റിന് അതെ ഭാഷയില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് അശ്വതി.
ഫേസ്ബുക്കില്‍ പങ്കുവെച്ച അശ്വതിയുടെ ഒരു ചിത്രത്തിന് നേരെയായിരുന്നു ഒരാളുടെ അശ്ലീലം നിറഞ്ഞ കമന്റ്. ‘നിങ്ങളുടെ മാറിടം സൂപ്പര്‍ ആണല്ലോ’ എന്നായിരുന്നു ഇയാള്‍ പരസ്യമായി കുറിച്ചത്. എന്നാല്‍ ഒട്ടും മടികൂടാതെ അയാള്‍ക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു.
‘സൂപ്പര്‍ ആവണമല്ലോ…ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്! ജീവന് ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്…!!’ എന്നാണ് അശ്വതി കുറിച്ചത്.
നിരവധി പേരാണ് അശ്വതിയെ പിന്തുണച്ച് എത്തിയത്. ഇത്തരക്കാര്‍ക്ക് ഇത് പോലെയുള്ള മറുപടി നല്‍കുക തന്നെ വേണം എന്നും ചിലര്‍ കമന്റ് ചെയ്തു.
