സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന അല്ലിയാമ്പൽ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു തമിഴ്- തെലുങ്കു നടൻ ജയ് ധനുഷ്.
സീരിയലിൽ അദ്ദേഹത്തിന്റെ നായികയായി എത്തിയത് കന്നഡ താരം പല്ലവി ഗൗഡയായിരുന്നു. രണ്ടു പേരും തമ്മിലുള്ള ഓൺ-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ വളരെയധികം ആസ്വദിച്ചിരുന്നു. ഇതേ സീരിയലിൽ വില്ലത്തിയായി എത്തിയത് ജയ് യുടെ ഭാര്യ കീർത്തി ആയിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താര ദമ്പതികൾ. ആദ്യമായി അച്ഛനും അമ്മയും ആകുവാൻ തയാറെടുക്കുകയാണ് ഇരുവരും. ഈയിടെയാണ് കീർത്തി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പമാണ് കീർത്തി ഈ വിവരം തന്റെ ആരാധകരെ അറിയിച്ചത്.
” ഈ സ്പെഷ്യൽ ഡേ ഞങ്ങൾ ഇതാ സന്തോഷപൂർവ്വം അറിയിക്കുന്നു ഞങ്ങൾ അച്ഛനും അമ്മയും ആകുവാൻ പോകുന്നു” ജയ് ധനുഷുമായി ഉള്ള ഒരു ക്യൂട്ട് ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് കീർത്തി കുറിച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...