Connect with us

കൂടെപിറന്നില്ലെങ്കിലും പൊന്നേ നീയെന്റെ സ്വന്തം ചേട്ടനാ.. നിരാശയുടെ പടുകുഴിയിൽ കിടന്നിരുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് നീയാണ്… അനിയൻകുട്ടാ എന്നുള്ള വിളിയും ഇന്നും എന്റെ ചങ്കിൽ നിറഞ്ഞുനിൽക്കുന്നു

Social Media

കൂടെപിറന്നില്ലെങ്കിലും പൊന്നേ നീയെന്റെ സ്വന്തം ചേട്ടനാ.. നിരാശയുടെ പടുകുഴിയിൽ കിടന്നിരുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് നീയാണ്… അനിയൻകുട്ടാ എന്നുള്ള വിളിയും ഇന്നും എന്റെ ചങ്കിൽ നിറഞ്ഞുനിൽക്കുന്നു

കൂടെപിറന്നില്ലെങ്കിലും പൊന്നേ നീയെന്റെ സ്വന്തം ചേട്ടനാ.. നിരാശയുടെ പടുകുഴിയിൽ കിടന്നിരുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് നീയാണ്… അനിയൻകുട്ടാ എന്നുള്ള വിളിയും ഇന്നും എന്റെ ചങ്കിൽ നിറഞ്ഞുനിൽക്കുന്നു

അർബുദത്തിനെതിരായ അതിജീവനത്തിൻ്റെ പ്രതീകമായിരുന്ന 27 കാരൻ നന്ദു മഹാദേവയുടെ മരണം ഞെട്ടലോടെയാണ് മലയാളക്കര അറിഞ്ഞത്. മഞ്ജു വാരിയർ, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടേറെ താരങ്ങൾ നന്ദുവിനെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയിരുന്നു.

ഇപ്പോൾ ഇതാ നന്ദുവുമായുള്ള ഓർമ്മ പങ്കുവെച്ച സാന്ത്വനം താരം അച്ചു സുഗത്

നന്ദു തനിക്ക് സഹോദരതുല്യനായിരുന്നു എന്നാണ് അച്ചു പറയുന്നത്. ഒരിക്കൽ നിരാശയുടെ പടുകുഴിയിൽ കിടന്നിരുന്ന തന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് നന്ദുവാണ്‌ എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

“നന്ദു ചേട്ടാ…എനിക്ക് സ്വന്തമായി ഒരു ചേട്ടനില്ലാത്തതുകൊണ്ട് കുട്ടിക്കാലത്ത് ഞാൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്.. നിനക്കെന്തിനാ ചേട്ടൻ അനിയത്തി ഇല്ലേ എന്ന് ചോദിക്കുമ്പോൾ ഞാനന്ന് തമാശയ്ക്ക് പറയുമായിരുന്നു.. ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ജോലിക്കൊന്നും പോണ്ടല്ലോ എന്റെ കാര്യങ്ങളൊക്കെ ചേട്ടൻ നോക്കിക്കോളും എന്ന്…പക്ഷേ..പിന്നീട് ദൈവം എനിക്ക് ഒരുപാട് ചേട്ടന്മാരെ തന്നു..

ചില നല്ല സൗഹൃദങ്ങളിൽ ഞാൻ എന്റെ ചേട്ടന്മാരെ കണ്ടു… കൂടെപിറന്നില്ലെങ്കിലും പൊന്നേ നീയെന്റെ സ്വന്തം ചേട്ടനാ.. ഒരിക്കൽ നിരാശയുടെ പടുകുഴിയിൽ കിടന്നിരുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചത് നീയടാ ചേട്ടാ… ആ വാക്കുകളും പുഞ്ചിരിയും അനിയൻകുട്ടാ എന്നുള്ള വിളിയും ഇന്നും എന്റെ ചങ്കിൽ നിറഞ്ഞുനിൽക്കുന്നു,” അച്ചു എഴുതി.

നന്ദു മരണത്തിനു കീഴടങ്ങി എന്നത് താൻ ഒരിക്കലും വിശ്വസിക്കുന്നില്ല എന്നും അച്ചു പറയുന്നു. കൊറോണ ഒക്കെ കഴിഞ്ഞ ശേഷം നന്ദുവിനെ പോയി കാണണം എന്ന് താൻ സുഹൃത്തിനോട് കഴിഞ്ഞ ദിവസം പോലും പറഞ്ഞിരുന്നു എന്നാണ് അച്ചു ഈ ഓർമ്മക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.

“ചേട്ടനന്ന് എന്നോട് പറഞ്ഞില്ലേ : നമുക്ക് ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ വരും.. പക്ഷേ ഓരോ അവസരവും അവസാനത്തെ അവസരം ആണെന്ന് കരുതി ആഞ്ഞൊരു ഒന്നൊന്നര ഗോൾ അടിക്കണമെന്ന്..നെഗറ്റീവ് മാത്രമുണ്ടായിരുന്ന എന്റെ മനസ്സിൽ പോസിറ്റീവ് നിറച്ചത് നിങ്ങളാണ്..ചേട്ടൻ ഈ ലോകത്തുനിന്നും പോയെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.. എന്നും ഞങ്ങളുടെ ചങ്കിൽ ജ്വലിച്ചുകൊണ്ടിരിക്കും…ഇന്നലെ വിഷ്ണു വിളിച്ചപ്പോൾ ഈ കോവിഡൊക്കെ കഴിഞ്ഞിട്ട് നന്ദുചേട്ടനെ പോയൊന്ന് കാണണമെന്ന് പറഞ്ഞതേയുള്ളൂ…ഇങ്ങ് വരുമ്പോൾ കാണാം എന്ന് എനിക്ക് വാക്ക് തന്നതാണ്… കാണാം… കാണണം..ഞങ്ങൾ കാത്തിരിക്കുന്നു.എന്ന് നന്ദൂട്ടന്റെ അനിയൻകുട്ടൻ,” അച്ചുവിന്റെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ.

ഈ കുറിപ്പിനൊപ്പം നന്ദുവുമായുള്ള തന്റെ അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും അച്ചു ഷെയർ ചെയ്തിട്ടുണ്ട്.

More in Social Media

Trending

Recent

To Top