Social Media
കളഞ്ഞു പോയ എന്നെ തിരിച്ചു കിട്ടി! ലോക്ക് ഡൗണിന് നന്ദി; ചിത്രം പങ്കുവെച്ച് അമൃത നായർ
കളഞ്ഞു പോയ എന്നെ തിരിച്ചു കിട്ടി! ലോക്ക് ഡൗണിന് നന്ദി; ചിത്രം പങ്കുവെച്ച് അമൃത നായർ

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് പരമ്പരയിൽ
ശീതളായെത്തുന്നത്. ആദ്യം നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ഇപ്പോൾ അത് മാറിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. നടിയുടെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
അമൃത തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 2015 കാലഘട്ടത്തിലെ ചിത്രമാണ് അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ”കളഞ്ഞു പോയ എന്നെ തിരിച്ചു കിട്ടി. ലോക്ക് ഡൗണിന് നന്ദി. 2015 ലെ ഞാൻ”… എന്ന് കുറിച്ചു കൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഷിയാസ്, ശ്രീവിദ്യ, അവതാരകയായ വീണ മുകുന്ദൻ എന്നിവർ നടിയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. അമൃത തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. സഹോദരിയാണോ എന്നും ചോദിക്കുന്നുണ്ട്. അമൃത ഞെട്ടിച്ചുവെന്നും ആരാധകർ പറയുന്നുണ്ട്
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....