Malayalam
എൻ. ആർ. ഐ. ഫിലിം വർക്കേഴ്സ് അസോസിയേറ്റ്സിന്റെ പ്രഥമ സംരംഭം; ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവിന്റെ ടൈറ്റിൽ ലോഞ്ചിംഗ് കഴിഞ്ഞു
എൻ. ആർ. ഐ. ഫിലിം വർക്കേഴ്സ് അസോസിയേറ്റ്സിന്റെ പ്രഥമ സംരംഭം; ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവിന്റെ ടൈറ്റിൽ ലോഞ്ചിംഗ് കഴിഞ്ഞു
സിനിമയെന്ന മോഹവുമായി നടക്കുന്ന സാധാരണക്കാരനായ ഒരു യുവാവിൻ്റെ കഥ പറയുന്ന, ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് നടന്നു. ഒറ്റപ്പാലത്ത് വെച്ചായിരുന്നു പരിപാടി. ഒറ്റപ്പാലം ഫിലിം അക്കാദമി – ഒ.എഫ്.എ. ക്രിയേഷൻസിൻ്റെ ബാനറിൽ എൻ. ആർ. ഐ. ഫിലിം വർക്കേഴ്സ് അസോസിയേറ്റ്സ് അവതരിപ്പിക്കുന്ന
പ്രഥമ സംരംഭമാണ് ചിത്രം.
ചലച്ചിത പ്രവർത്തകർ, സാമൂഹ്യാ- സാഹിത്യ പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, എന്നിവരുടെ നിറ സാന്നിദ്ധ്യത്തിൽ ഗാനകല്ലോലിനി ശ്രീമതി. സുകുമാരി നരേന്ദ്രമേനോൻ, ശ്രീമതി. ഫാത്തിമ്മ ഹസ്സൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അഴകപ്പൻ എൻ. ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ പിതാവ് ദേവസ്സി . പി.കെ. അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു.
കെ.രാമദാസ് മാസ്റ്റർ, രാജേഷ് അടയ്ക്കാ പുത്തൂർ, ശ്രീമതി. ജിബിയ, സക്കായി ശശി കുള്ളപ്പുള്ളി, സ്വീറ്റ് ചില്ലീസ് രാജേഷ്, മുജീബ് ഒറ്റപ്പാലം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. സംവിധായകരായ സുരേഷ് കുറ്റ്യാടി, സുരേഷ് കണ്ണൻ, എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ ഒറ്റപ്പാലവും, തിരുവനന്തപുരവുമാണ്.
അരുൺ എസ് ഭാസ്കർ ആണ് ചിത്രത്തിന്റെ സംവിധാനം. ഐശ്വര്യ ജാനകിയാണ് നായിക. മോഹൻ സിത്താര, ജയേഷ് സ്റ്റീഫൻ , എൻ. ശ്രീനാഥ് എന്നിവർ സംഗീതം പകർന്ന മൂന്ന് ഗാനങ്ങളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പരേതനായ യൂസഫലി കേച്ചേരിയും ജാഫർജിയും പുന്നടിയിൽ രവികുമാറുമാണ്.
ഛായാഗ്രഹണം ജി.കെ. നന്ദകുമാർ, എഡിറ്റിംഗ്- ബിജിത ഗോപാൽ, പ്രൊഡക്ഷൻ ഡിസൈനർ – മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ എക്സികുട്ടീവ് – സുജിത്ത് അയിനിക്കൽ, കോസ്റ്റ്യൂമർ – സുനിൽ റഹ്മാൻ, മേക്കഅപ്പ് – മനോജ് അങ്കമാലി, ആർട്ട് – വിഷ്ണു നെല്ലായ, പ്രൊഡക്ഷൻ ഫൈനാൻസ് മാനേജർ – രാജേഷ് അടയ്ക്കാ പുത്തൂർ, പോസ്റ്റർ ഡിസൈൻ – അഫ്നാസ്, ബാബു വാക (ഒ.എഫ്.എ ).