Connect with us

മോഡേൺ ഡ്രസിട്ട് ഇറങ്ങിയപ്പോൾ പിള്ളേരെല്ലാം എന്നെ നോക്കി ചിരിക്കുകയാണ്; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

Movies

മോഡേൺ ഡ്രസിട്ട് ഇറങ്ങിയപ്പോൾ പിള്ളേരെല്ലാം എന്നെ നോക്കി ചിരിക്കുകയാണ്; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

മോഡേൺ ഡ്രസിട്ട് ഇറങ്ങിയപ്പോൾ പിള്ളേരെല്ലാം എന്നെ നോക്കി ചിരിക്കുകയാണ്; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

നടൻ കൃഷ്ണ കുമാറിനെയും കുടുംബാംഗങ്ങളെയും അറിയാത്ത ഒരു മലയാളികൾ പോലും ഉണ്ടാകില്ല. ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കൾ നാലുപേരും മലയാളികൾക്ക് വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതവും ഇഷ്ടപ്പെട്ടവരും ആണ്. അതു കൊണ്ടു തന്നെ അവർ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങൾക്കും നിറഞ്ഞ കയ്യടി ആണ് സോഷ്യൽ മീഡിയ നൽകാറുള്ളത്.

ഇപ്പോഴിതാ, സിന്ധു കൃഷ്ണ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തങ്ങളുടെ യൂറോപ്യൻ യാത്രയുടെ വിശേഷങ്ങളാണ്. സിന്ധു കൃഷ്ണ പങ്കുവയ്ക്കുന്നത്. കുടുംബസമേതമാണ് ഇവരുടെ യാത്ര. പാരിസിലും ആംസ്റ്റർഡാമിലുമൊക്കെ ആയിട്ടാണ് യാത്രകൾ. അതിന്റെ വിശേഷങ്ങളാണ് വീഡിയോയിൽ.

നേരത്തെ തന്നെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്തിരുന്നു എന്ന് സിന്ധു പറയുന്നു. കാര്യമായി ഷോപ്പിങ്ങുകൾ ഒന്നും ഇവിടെ ചെയ്തിട്ടില്ല. നാട്ടിൽ കിട്ടാത്ത കുറച്ച് സാധനങ്ങളൊക്കെയാണ് വാങ്ങിയിട്ടുള്ളത് എന്നാണ് സിന്ധു പറഞ്ഞത്. യാത്ര വിശേഷങ്ങൾക്ക് ഒപ്പം തനിക്ക് വന്ന ചോദ്യങ്ങൾക്ക് ഉള്ള മറുപടിയും സിന്ധു നൽകുന്നുണ്ട്. യാത്രയിലെ ചില ബുദ്ധിമുട്ടുകളും സിന്ധു പങ്കുവയ്ക്കുന്നുണ്ട്.

പെട്ടെന്ന് വീട്ടിൽ എത്തിയിരുന്നെങ്കിൽ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ഷൂസിട്ടുള്ള നടപ്പ് നല്ല പണിയായി തോന്നിയിട്ടുണ്ട്. വേദനയൊക്കെ സഹിച്ചാണ് നടക്കുന്നതെന്ന് സിന്ധു പറഞ്ഞു. ഈ ട്രിപ്പിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇതുവരെ പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

ഞാൻ ദൈവവിശ്വാസിയാണ്. ഞാനും ദൈവവും തമ്മിൽ ഡയറക്റ്റ് കണക്ഷനാണ്. എനിക്ക് ദൈവത്തോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഓടി അമ്പലത്തിൽ പോവേണ്ട കാര്യമില്ല. പോസറ്റീവ് വൈബുള്ള സ്ഥലത്താണ് കഴിയുന്നത്. ഞാൻ ദൈവത്തിനോടൊന്നും ചോദിക്കാറില്ല. അറിയാലോ എന്റെ കാര്യങ്ങളും പ്രശ്‌നങ്ങളും. അത് ശരിയാക്കി തന്നാൽ മതി. ഞാൻ എനിക്ക് വേണ്ടി ഒന്നിനും പറയാറില്ല.

എനിക്ക് ചുറ്റുമുള്ളവർക്ക് ആരോഗ്യം ആയുസും നൽകണേ എന്ന് പറയാറുണ്ട്. ഇക്കാര്യത്തിൽ കിച്ചുവും ഞാനും തികച്ചും വ്യത്യസ്തരാണ്. നമ്മൾ നല്ലത് ചെയ്യുകയും ചിന്തിക്കുകയും ചെയ്താൽ നമുക്കും നല്ലത് കിട്ടുമെന്ന് സിന്ധു പറയുന്നു. മക്കളെ കുറിച്ചും സിന്ധു വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

യാത്രകളിലൊക്കെ ഏറ്റവും കൂടുതൽ ബാഗ് മേടിച്ച് കൂട്ടുന്ന ആൾ ഓസിയാണെന്ന് സിന്ധു പറയുന്നു. സഞ്ചി പോലത്തെ ബാഗെടുത്താണ് ഇത്തവണ ഓസി വന്നത്. ഓസിയുടെ ചില സമയത്തെ വരവ് നമുക്ക്
പ്രവചിക്കാൻ പോലും പറ്റില്ല. മോഡേൺ ഡ്രസിട്ട് ഇറങ്ങിയപ്പോൾ പിള്ളേരെല്ലാം എന്നെ നോക്കി ചിരിക്കുകയാണ്. ഇടയ്ക്ക് ചുരിദാറൊക്കെ ഇട്ടാണ് ഞാൻ നിന്നത്. ഇത്രയും ദിവസം ഇടാനുള്ള മോഡേൺ ഡ്രസ് എന്റെ കൈയ്യിലില്ല എന്നും സിന്ധു പറയുന്നുണ്ട്.

ഇടയ്ക്ക് മക്കൾക്കൊപ്പമായി യാത്രകൾ നടത്താറുണ്ട് സിന്ധു. മുൻപ് ഇതുപോലെയുള്ള യാത്ര വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിഡിയോകൾ ചെയ്യുന്നത് അമ്മയാണെന്നും. അത് കഴിഞ്ഞ് ഞാൻ ആന്നെന്നും അഹാന പറഞ്ഞിരുന്നു.

അതേസമയം, പുതിയ സിനിമയുടെ റിലീസിന് ഇടയിലാണ് അഹാന കുടുംബത്തോടൊപ്പം യാത്ര നടത്തിയത്. അടിയാണ് അഹാനയുടെ പുതിയ ചിത്രം. ഷൈൻ ടോം ചാക്കോ നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

More in Movies

Trending