Connect with us

കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. അമ്മ തന്നെ വല്ലപ്പോഴും അടുക്കളയിൽ കയറുമ്പോൾ മക്കൾ അമ്മയെ സഹായിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനണ്; സിന്ധു കൃഷ്ണയോട് സോഷ്യൽ മീഡിയ

Malayalam

കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. അമ്മ തന്നെ വല്ലപ്പോഴും അടുക്കളയിൽ കയറുമ്പോൾ മക്കൾ അമ്മയെ സഹായിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനണ്; സിന്ധു കൃഷ്ണയോട് സോഷ്യൽ മീഡിയ

കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. അമ്മ തന്നെ വല്ലപ്പോഴും അടുക്കളയിൽ കയറുമ്പോൾ മക്കൾ അമ്മയെ സഹായിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനണ്; സിന്ധു കൃഷ്ണയോട് സോഷ്യൽ മീഡിയ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുആരാധകരും വിമർശകരും ഈ താര കുടുംബത്തിന് ഒരുപോലെയുണ്ട്. കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തെ പിന്തുണച്ചതിന്റെ പേരിൽ പലപ്പോഴും സിന്ധു കൃഷ്ണയ്ക്കും മക്കൾക്കും വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ വീട്ടിലെ ജോലി ഭാരത്തെക്കുറിച്ച് സംസാരിക്കുന്ന സിന്ധു കൃഷ്ണയുടെ വാക്കുകളാണ് വൈറലാകുന്നത്. മക്കൾക്കായി പ്രത്യേക വിഭവം തയ്യാറാക്കിയ താൻ ക്ഷീണിച്ചു എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ഇത്രയും നേരം അടുക്കള പണിയുമായി സമയം പോയി. അടുത്ത കാലത്തൊന്നും എന്തെങ്കിലും ഭക്ഷണം കഴിക്കാൻ കൊതിയാവുന്നു എന്ന് പറഞ്ഞ് വരല്ലേ ഞാൻ ചെയ്യില്ലെന്ന് ഞാൻ ഇഷാനിയോട് പറഞ്ഞു.

കാരണം ഇത് വളരെയധികം ക്ഷീണിപ്പിക്കും. ഭക്ഷണം നല്ലതായിരുന്നു. പക്ഷെ ക്ഷീണിച്ചതിനാൽ രുചി എനിക്ക് തോന്നില്ല. എല്ലാവരും നന്നായി കഴിച്ചു. പക്ഷെ ഞാൻ വളരെയധികം തളർന്നു. കാൽ വേദനിക്കുന്നു. ഒരുപാട് വീടുകളിൽ സ്ത്രീകൾ അടുക്കളിൽ നിന്ന് നിർത്താതെ ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഡിന്നറും കുക്ക് ചെയ്ത് കൊണ്ടേയിരിക്കും. ഒരുപാട് പേർക്ക് അതിഷ്ടമാണ്.

പക്ഷെ എന്നാലും ഇത് അവസാനിക്കാത്ത ജോലിയാണ് കുക്കിം​ഗ്. ബ്രേക്ഫാസ്റ്റ് കഴിയുമ്പോൾ അടുത്ത ചിന്ത ലഞ്ച്. അത് കഴിയുമ്പോൾ വൈകുന്നേരത്തെ ചായ. അത് കഴിയുമ്പോൾ ഡിന്നർ. ഓരോന്ന് കഴിയുമ്പോഴും അടുക്കള വൃത്തിയാക്കി വെക്കും. രണ്ട് മണിക്കൂർ കഴിയുമ്പോൾ അടുത്തത് തുടങ്ങുന്നു. ഒരിക്കലും അവസാനിക്കില്ല. രാത്രി കിടക്കുമ്പോൾ പോലും നാളെ രാവിലെ എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്ത.

ഏത് നൂറ്റാണ്ടിലാണ് അടുക്കള പണി എന്നത് സ്ത്രീകളുടെ മേഖല മാത്രമായത്. ആണുങ്ങളും സഹായിക്കുന്ന വീടുകളുണ്ട്. എന്താണിത്ര പണി, വീട്ടിൽ ജോലിയൊന്നുമില്ലാതെ ഇരിക്കുകയല്ലേ എന്ന് ചിലർ പറയും. പക്ഷെ ചെയ്യുന്ന ജോലിക്ക് പത്ത് പൈസ ആരും കൊടുക്കുന്നുമില്ല. കുക്കിം​ഗും ക്ലീനിം​ഗും. ജോലിക്ക് പോകുന്ന സ്ത്രീകളോട് സംസാരിക്കുമ്പോൾ ഒട്ടിമിക്ക പേരുടെയും സാഹചര്യം ഇത് തന്നെയാണെന്നും സിന്ധു കൃഷ്ണ പറയുന്നു.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. സാധാരണ വീട്ടമ്മമാരുടെ സാഹചര്യം ഇതാണെന്നും അതിൽ നിങ്ങൾക്ക് മാത്രമേ ഭാരിച്ച ജോലിയായി തോന്നൂവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ചിലർ സിന്ധുവിന്റെ നാല് മക്കളെയും വിമർശിച്ചാണ് രം​ഗത്തെത്തിയത്. അമ്മ വീട്ടു ജോലി ചെയ്യുമ്പോൾ മക്കൾക്ക് സഹായിച്ചാൽ എന്താണെന്നാണ് ഇവർ ചോദിക്കുന്നത്.

ഞാൻ 22 വയസുകാരിയാണ്. ഫ്രീയാകുമ്പോൾ ഞാൻ അമ്മയെ കുക്കിം​ഗിനും ക്ലീനിം​ഗിനും സഹായിക്കാറുണ്ട്. ഇവർക്ക് നാല് മക്കളുണ്ട്. ഒരാൾ പോലും അവരെ സഹായിക്കുന്നത് വീഡിയോയിൽ കാണാറില്ല. ഇവർ തന്നെ വളരെ അപൂർവമായി കുക്ക് ചെയ്യാറുള്ളൂ. ഇവർക്കെല്ലാം വർഷങ്ങളായി ഭക്ഷണം ഉണ്ടാക്കുന്നത് അപ്പച്ചി എന്ന പാവം വയസായ സ്ത്രീയാണ്.

കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. അമ്മ തന്നെ വല്ലപ്പോഴും അടുക്കളയിൽ കയറുമ്പോൾ മക്കൾ അമ്മയെ സഹായിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനണ്. എങ്കിൽ പോലും ഇഷാനി പലപ്പോഴും അമ്മയെ സഹായിക്കുന്നത് കണ്ടിട്ടുണ്ട് എന്നാണ് മറ്റൊരു കമന്റ്. മറ്റൊരു വീട്ടിൽ വിവാ​ഹം കഴിപ്പിച്ചയക്കുന്നത് വീട്ടുജോലിയ്ക്കല്ല എങ്കിലും പെൺകുട്ടികൾ അത്യാവശ്യം പാചകം അറിഞ്ഞിരിക്കണമെന്ന് ഒരാൾ പറയുമ്പോൾ പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും പാചകം അറിഞ്ഞിരിക്കണമെന്നും ഒരാൾ പറയുന്നുണ്ട്.

More in Malayalam

Trending

Recent

To Top