Connect with us

ആശുപത്രിക്കാരുടെ പിഴവ് മൂലം അനുജൻ മരിച്ചു, അനിയത്തി മാത്രം… സിന്ധു കൃഷ്‌ണയെ തേടിയെത്തിയ ആ വാർത്ത, കണ്ണുനിറഞ്ഞ് താരം

featured

ആശുപത്രിക്കാരുടെ പിഴവ് മൂലം അനുജൻ മരിച്ചു, അനിയത്തി മാത്രം… സിന്ധു കൃഷ്‌ണയെ തേടിയെത്തിയ ആ വാർത്ത, കണ്ണുനിറഞ്ഞ് താരം

ആശുപത്രിക്കാരുടെ പിഴവ് മൂലം അനുജൻ മരിച്ചു, അനിയത്തി മാത്രം… സിന്ധു കൃഷ്‌ണയെ തേടിയെത്തിയ ആ വാർത്ത, കണ്ണുനിറഞ്ഞ് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോർ, സോഷ്യൽ മീഡിയയിൽ സജീവമാണ്.

കൃഷ്ണ കുമാർ മാത്രമല്ല. എല്ലാം കുടുംബാംഗങ്ങളും. ഇവരുടെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. എല്ലാവരും സിനിമയും മോഡലിംഗും മറ്റുമായി അവരവരുടെ കരിയറുമായി തിരക്കിലാണ്. കൃഷ്ണ കുമാറിന്റെ മൂത്തമകളും നടിയുമായ അഹാന കൃഷ്ണ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്.

അതുപോലെ അദ്ദേഹത്തിന്റെ ഭാര്യ സിന്ധുകൃഷ്ണയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയാണ്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ള സിന്ധുവിനെ പ്രേക്ഷകര്‍ അടുത്തറിയുന്നതും ഇതുവഴിയാണ്.

അതേസമയം സിന്ധുവിന് ഒരു സഹോ​ദരി മാത്രമെ കൂടപ്പിറപ്പായി സിന്ധുയുള്ളു. പക്ഷേ സിന്ധു പറയുന്നത് സഹോദരി പിറക്കും മുമ്പ് ഒരു അനുജൻ പിറന്നിരുന്നുവെന്നും എന്നാൽ തനിക്ക് ഹോദരനെ നഷ്ടപ്പെടുകയായിരുന്നുവെന്നും സിന്ധു പറയുന്നു.

ആശുപത്രിക്കാരുടെ ശ്രദ്ധ കുറവ് മൂലമാണ് ആ സഹോദരനെ തനിക്ക് നഷ്ട്ടപെടുന്നതെന്ന് സിന്ധു പറഞ്ഞു. കഴിഞ്ഞ ദിവസം സഹോദരി സിമിയെ കുറിച്ച് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നല്കുമ്പോഴായിരുന്നു സഹോദരനെ കുറിച്ച് സിന്ധു തുറന്നു പറഞ്ഞത്.

മാത്രമല്ല അനിയത്തി പിറക്കുമ്പോൾ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടായി നിന്നിരുന്നത് താനാണെന്നും 1977ലാണ് തനിക്ക് അനിയത്തി ജനിച്ചതെന്നും സിന്ധു പറയുന്നു. താനും സിമിയും തമ്മിൽ അ‍ഞ്ച് വയസ് വ്യത്യാസമുണ്ടെന്നും തന്നേയും സിമിയേയും കൂടാതെ അമ്മയ്ക്ക് മറ്റൊരു കുഞ്ഞ് കൂടി ഉണ്ടായിരുന്നെന്നും സിന്ധു വെളിപ്പെടുത്തി.

തനിക്ക് ഒന്നര വയസുള്ളപ്പോഴാണ് ആ കുഞ്ഞ് പിറന്നതെന്നും അത് ഒരു ആൺകുട്ടിയായിരുന്നെങ്കിലും ആറോ ഏഴോ ദിവസം മാത്രമെ ആ കുട്ടി ജീവിച്ചുള്ളുവെന്നും സിന്ധു വ്യക്തമാക്കി.

അന്ന് ആശുപത്രിയിലുള്ള ആൾക്കാർ കത്രിക ഉപയോ​ഗിച്ചതിലെ പിഴവ് മൂലം ടെറ്റ്നസ് പോലുള്ള അവസ്ഥ വന്നാണ് കുഞ്ഞ് മരിച്ചത്. എന്നാൽ തനിക്ക് ഈ അറിവെല്ലാം അമ്മ പറഞ്ഞ് കേട്ടുള്ളതാണെന്നാണ് സിന്ധു പറഞ്ഞത്. ആ കുട്ടി ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ‌ തനിക്ക് പിന്നീട് ഒരു അനിയത്തി പിറക്കുമായിരുന്നില്ലെന്നും കഴിഞ്ഞ ഒരു ഇരുപത് വർഷമേ ആയിട്ടുള്ളു കൂടുതൽ കുട്ടികളെ ആളുകൾ ഓപ്റ്റ് ചെയ്ത് തുടങ്ങിയിട്ടെന്നും പണ്ടൊക്കെ ഒരു വീട്ടിൽ ഒന്നോ രണ്ടോ കുട്ടികളെ ഉണ്ടാകാറുള്ളൂ എന്നും സിന്ധു പറഞ്ഞു.

Continue Reading
You may also like...

More in featured

Trending

Recent

To Top