Bollywood
‘ഈ വാര്‍ത്ത വ്യാജമാണ് തുറന്ന് പറഞ്ഞ് സിമ്രാൻ
‘ഈ വാര്‍ത്ത വ്യാജമാണ് തുറന്ന് പറഞ്ഞ് സിമ്രാൻ
രജനികാന്ത് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ നടി ജ്യോതികയ്ക്ക് പകരം സിമ്രാന് നായികയാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി രംഗത്ത്. ചന്ദ്രമുഖിയില്‍ അഭിനയിക്കാന്‍ ജ്യോതികയെത്തന്നെ സമീപിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. ജ്യോതിക പിന്മാറിയ സാഹചര്യത്തില്‍ സിമ്രാന് ചന്ദ്രമുഖിയായി വരുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് സിമ്രാന് വെളിപ്പെടുത്തി.
“ഈ വാര്‍ത്ത വ്യാജമാണ്, ആരാധകരെ നിരാശപ്പെടുത്തുന്നതില് സങ്കടമുണ്ട്. ക്ഷമിക്കണം, പ്രചരിക്കുന്ന വാര്‍ത്തയില്‍ സത്യമില്ല. ഇങ്ങനെ ഒരു വേഷത്തിന് വേണ്ടിയും എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല”, സിമ്രാന് ട്വീറ്റില്‍ കുറിച്ചു. വാര്‍ത്തകളില്‍ എത്രത്തോളം സത്യം ഉണ്ടെന്ന് അന്വേഷിച്ചിട്ട് പ്രസിദ്ധീകരിക്കൂവെന്നും നടി കൂട്ടിച്ചേര്‍ത്തു.പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായ വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു. പി വാസുവാണ് ചന്ദ്രമുഖി-2വും സംവിധാനം ചെയ്യുന്നത്.
രജനികാന്ത്, പ്രഭു, ജ്യോതിക, നയന്‍താര, വിനീത് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രമുഖി.
