Bollywood
സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി, ചിത്രങ്ങൾ പുറത്ത്
സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി, ചിത്രങ്ങൾ പുറത്ത്
സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായാണ് ഇന്ന് വിവാഹം നടന്നത്. ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകള്‍ക്ക് പിന്നാലെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ജയ്‍സാല്‍മീറിലെ സൂര്യഗഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്.
‘മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം’ എന്നായിരുന്നു സിദ്ധാർഥ് മൽഹോത്രയും കിയാരയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഇതിന് പുറമെ ‘ഷെർഷ’ സിനിമയിലെ . “അബ് ഹുമാരി പെർമനന്റ് ബുക്കിംഗ് ഹോ ഗയി ഹായ്’ എന്ന ഡയലോഗും ഇരുവരും ചിത്രത്തോടൊപ്പം പങ്കുവെച്ചു. കത്രീന കൈഫ്, വിക്കി കൗശൽ,ആലിയ ഭട്ട്,വരുൺധവാൻ,അനിൽ കപൂർ തുടങ്ങിയ നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നു.
2020 ൽ പുറത്തിറങ്ങിയ ‘ഷെർഷ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. കരൺ ജോഹർ,ജൂഹി ചൗള,ഷാഹിദ് കപൂർ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അടുത്ത ആഴ്ച മുംബൈയിൽ സിനിമാ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരം സംഘടിപ്പിക്കും.
ടഗോവിന്ദ നാം മേരയാണ് കിയാര അവസാനമായി അഭിനയിച്ച ചിത്രം. കാർത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ.. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത മിഷൻ മജ്‌നുവായിരുന്നു. സിദ്ധാർഥ് അവസാനമായി അഭിനയിച്ച ചിത്രം.