News
താന്‍ ഈ വര്‍ഷം വിവാഹിതനാകും; വധുവിനെ സസ്പെന്‍സാക്കി നിര്‍ത്തി നടന്
താന്‍ ഈ വര്‍ഷം വിവാഹിതനാകും; വധുവിനെ സസ്പെന്‍സാക്കി നിര്‍ത്തി നടന്
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് സിദ്ധാര്‍ത്ഥും കിയാരയും ഇതേവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ്പ്രചരിക്കുന്ന വാര്‍ത്തകളും നിഷേധിച്ചിട്ടില്ല.
എന്നാല്‍ ഈ വര്‍ഷം താന്‍ വിവാഹിതനാകും എന്നു സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. വധു കിയാര ആണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞില്ല എന്നതാണ് രസകരം.
ആരാധക ലോകം ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. ദില്ലിയിലോ മുംബയിലോ വച്ചാകും വിവാഹം എന്നാണ് റിപ്പോര്‍ട്ട്.
വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടെ വിവാഹ നിശ്ചയം നടക്കുമെന്നാണ് വിവരം.മുംബയില്‍ അതിഥികള്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്.അതേസമയം രശ്മിക മന്ദാനയ്ക്കൊപ്പം അഭിനയിച്ച മിഷന് മജ്നുവിന്റെ പ്രൊമോഷന് തിരക്കിലാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര.
