Malayalam
ആ കഥയ്ക്ക് ഇനി ഒരു തുടര്‍ച്ചയില്ല… പറയാനുള്ളതെല്ലാം അവിടെ കഴിഞ്ഞു; സമ്മര്‍ ഇന്‍ ബത്ലഹേമിന് രണ്ടാം ഭാഗം; തുറന്ന് പറഞ്ഞ് സിബി മലയില്‍
ആ കഥയ്ക്ക് ഇനി ഒരു തുടര്‍ച്ചയില്ല… പറയാനുള്ളതെല്ലാം അവിടെ കഴിഞ്ഞു; സമ്മര്‍ ഇന്‍ ബത്ലഹേമിന് രണ്ടാം ഭാഗം; തുറന്ന് പറഞ്ഞ് സിബി മലയില്‍
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം. സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ജയറാം സുരേഷ് ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബത്ലഹേമം.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെപ്പറ്റി സംവിധായകനായ സിബി മലയില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്. സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും സംവിധായകന് വ്യക്തമാക്കി. ‘ ആ കഥയ്ക്ക് ഇനി ഒരു തുടര്‍ച്ചയില്ല. പറയാനുള്ളതെല്ലാം അവിടെ കഴിഞ്ഞു. ആ പെണ്‍കുട്ടി ആരാണെന്ന് പറയാന്‍ വേണ്ടി മാത്രമൊരു രണ്ടാം ഭാഗത്തിന് പ്രസക്തിയില്ല. പിന്നെ ആ പശ്ചാത്തലത്തിലൊരു സിനിമ, അടുത്ത ജനറേഷന് അവിടെ എത്തിപ്പെടുന്നതോ അങ്ങനെയെന്തെങ്കിലുമൊരു കഥ.
കൊത്ത് ആണ് സിബി മലയിലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആസിഫ് അലി, റോഷന് മാത്യു, നിഖില വിമല്‍ എന്നിവര്‍ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. കണ്ണൂര്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ ആയിരുന്നു ഇത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബി മലയില്‍ സംവിധാന രംഗത്തേക്ക് തിരിച്ചു വന്നത്.
