Malayalam
മഞ്ജു വാര്യരുടെ കാര്യത്തില്‍ അന്ന് നടത്തിയ ആ പ്രവചനം ഫലിച്ചു! വെളിപ്പെടുത്തലുമായി സിബി മലയിൽ
മഞ്ജു വാര്യരുടെ കാര്യത്തില്‍ അന്ന് നടത്തിയ ആ പ്രവചനം ഫലിച്ചു! വെളിപ്പെടുത്തലുമായി സിബി മലയിൽ
ഏത് കഥാപാത്രവും അനായാസമായി കൈ കാര്യം ചെയ്യാൻ കഴിയുന്ന ലേഡി സൂപ്പർ സ്റ്റാറെന്ന് മലയാളികൾ ഹൃദയത്തിൽ നിന്ന് വിളിയ്ക്കുന്ന മഞ്ജു മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് . ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത മഞ്ജു 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.. റോഷന് ആഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര് യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഉണ്ണിമായയായും ,ഭാനുവായും , ഭദ്രയായും ചലച്ചിത്രരംഗത്ത് തൻറേതായ ഇടം നേടിയെടുത്ത മഞ്ജു 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ചു.
പതിനേഴാം വയസിൽ സല്ലാപത്തിൽ അരങ്ങേറിയപ്പോൾ കണ്ട കുസൃതിയും കുറുമ്പും , ഇന്നും കാത്തു സൂക്ഷിക്കുന്നു. ആദ്യം നായികയായി വേഷമിട്ട ചിത്രമായിരുന്നു സല്ലാപം.ലോഹിതദാസ് തിരക്കഥയൊരുക്കിയ സല്ലാപം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് സുന്ദര്‍ദാസായിരുന്നു
ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ പരിപാടിയിൽ സിബി മലയില്‍ പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാവുന്നു.
‘ഇത്രയധികം നായികമാരെ വെച്ച് പടം ചെയ്താലും മഞ്ജു വാര്യരോടുള്ള ബഹുമാനവും സ്നേഹവും എന്നും ഉണ്ടാവും. അവരുടെ കഴിവ് അപൂര്‍വ്വമായൊരു സിദ്ധിയാണ്. സല്ലാപം എന്ന സിനിമയുടെ ഡബ്ബിങ് ആദ്യം അറ്റന്‍ഡ് ചെയ്തത് ഞാനാണ്. ലോഹിയും മറ്റും തിരക്കിലായതിനാല്‍ പുതിയ നടിയാണ് എന്നോട് അറ്റന്‍ഡ് ചെയ്യാന്‍ പറയുകയായിരുന്നു. ഡബ്ബിങ് കണ്ടോണ്ട് ഇരുന്നപ്പോള്‍ തന്നെ ഞാന്‍ അത്ഭുതപ്പെട്ടു. എന്തൊരു അഭിനയ സിദ്ധിയാണ് ഈ കുട്ടിയ്ക്ക്. ശ്രീജയാണ് അത് ഡബ്ബ് ചെയ്തത്. പക്ഷെ ഇമോഷണലൊക്കെ നന്നായി ചെയ്ത് മഞ്ജു ശരിക്കും ഡയലോഗ് പറഞ്ഞ് അഭിനയിച്ചിരുന്നു. ആ കുട്ടി നന്നായി ചെയ്തിട്ടുണ്ടല്ലോ. എന്തിനാണ് വേറെ ഒരാളെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന് അന്നേരം ഞാന്‍ അവരെ വിളിച്ച് പറഞ്ഞിരുന്നു. സമയ കുറവും മറ്റും കൊണ്ടും അന്ന് അവര്‍ക്ക് ഒരു വിശ്വാസ കുറവ് ഉള്ളത് കൊണ്ടും സംഭവിച്ചതാണ്. അങ്ങനെ അവിടെ നിന്നാണ് ആദ്യമായി മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കഴിവ് ഞാന്‍ കാണുന്നതും മനസിലാക്കുന്നതും. സല്ലാപത്തിന്റെ വിജയത്തിന് ശേഷം തിരുവനന്തപുരത്ത് വെച്ച് ഞങ്ങള്‍ ആഘോഷം നടത്തിയിരുന്നു. അന്ന് ഞാനും മഞ്ജുവും ലോഹിയും നില്‍ക്കുന്നതിനിടെ നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞ് വെക്കപ്പെട്ട ജന്മമാണെന്ന് ലോഹി മഞ്ജുവിനോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു ജന്മമില്ല. നീ അഭിനയിക്കാന്‍ വേണ്ടി പിറന്നതാണ്. ശരിക്കും അത് സത്യമാണ്. ലോഹിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ അല്ലെങ്കില്‍ ആ പ്രവചനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഞാന്‍ അതിനെ ഇപ്പോഴും കാണുന്നത്.
കാരണം അഭിനയമെന്ന് പറയുന്നത് ദൈവത്തിന്റെ പ്രത്യേകമായൊരു വരദാനമാണ്. അത് ലഭിച്ച പെണ്‍കുട്ടിയാണ് മഞ്ജു. അതില്ലാത്തൊരു ജീവിതം മഞ്ജുവിനെ സംബന്ധിച്ചിടത്തോളം ശരിയല്ലെന്നാണ് ഒരു സിനിമാസ്വാദകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും മഞ്ജുവിനെ ഏറ്റവും അടുത്ത് കാണുന്ന ആളെന്ന നിലയിലും എനിക്ക് അതിനെ അങ്ങനെ നോക്കി കാണുന്നതാണ് ഇഷ്ടമെന്ന് സിബി മലയില്‍ പറയുന്നു.
