Malayalam
ഇമോഷണല്‍ ഡയലോഗുകള്‍ അടക്കം മഞ്ജു ഡയലോഗ് പഠിച്ചു അഭിനയിച്ചപ്പോള്‍ എനിക്ക് അത്ഭുതം ആയിരുന്നു, ദൈവത്തിന്റെ വരദാനം കിട്ടിയ കുട്ടിയാണ് മഞ്ജു; വീണ്ടും വൈറലായി വാക്കുകള്‍
ഇമോഷണല്‍ ഡയലോഗുകള്‍ അടക്കം മഞ്ജു ഡയലോഗ് പഠിച്ചു അഭിനയിച്ചപ്പോള്‍ എനിക്ക് അത്ഭുതം ആയിരുന്നു, ദൈവത്തിന്റെ വരദാനം കിട്ടിയ കുട്ടിയാണ് മഞ്ജു; വീണ്ടും വൈറലായി വാക്കുകള്‍
മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. മൂന്ന് വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ല്‍ നടന് ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.
മഞ്ജു സിനിമ ഉപേക്ഷിച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു.
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ചത്. ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ മഞ്ജു സൂപ്പര്‍ സ്റ്റാര്‍ ആയി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ ചിത്രങ്ങളൊക്കെ വൈറലാവുകയും ചെയ്തിരുന്നു. മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യര്‍.
ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ദിലീപ് നായകനായ ചിത്രത്തില്‍ കൂടിയാണ് മഞ്ജു വാര്യര്‍ സിനിമ ലോകത്തേക്ക് നായികയായി കടന്നു വരുന്നത്. അതിന് മുമ്പ് സാക്ഷ്യം എന്ന സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ മഞ്ജു എത്തിയിരുന്നു. ഒരുപാട് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ സല്ലാപം സിനിമയില്‍ മനോജ് കെ ജയനും കലാഭവന്‍ മണി തുടങ്ങിയ താര നിരയും ഉണ്ടായിരുന്നു.
മഞ്ജു വാര്യര്‍ക്ക് ഒപ്പം കലാഭവന്‍ മണിയുടെയും ജീവിതം മാറ്റിമറിച്ച സിനിമയാണ് സല്ലാപം. അതേസമയം മഞ്ജു വാര്യര്‍ എന്ന നടിയെ പറ്റി സംവിധായാകന് സിബി മലയില്‍ മുന്‍പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് കഥ പറയുന്ന ചിത്രത്തില്‍ മഞ്ജുവിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയത് മനോജ് കെ ജയന് കലാഭവന്‍ മണി എന്നിവര്‍ ആയിരുന്നു. കലാഭവന്‍ മണിയുടെ ആദ്യ ചിത്രം കൂടി ആയിരുന്നു സല്ലാപം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
മഞ്ജു ആദ്യം നായികയായി എത്തിയ സല്ലാപത്തില്‍ ഡബ്ബിങ് അറ്റന്‍ഡ് ചെയ്യാന്‍ പോയത് ഞാന്‍ ആയിരുന്നു. ലോഹി വേറെ തിരക്കില്‍ ആയത് കൊണ്ടും പുതു മുഖ താരം ആയതുകൊണ്ടും ആയിരുന്നു എന്നോട് പോകാന്‍ പറഞ്ഞത്. ശ്രീജ ആണ് മഞ്ജുവിന് വേണ്ടി ഡബ്ബ് ചെയ്തത്. ഡബ്ബിങ്ങില്‍ മഞ്ജുവിന്റെ സീനുകള്‍ കണ്ടുകൊണ്ടു ഇരുന്നപ്പോള്‍ തോന്നി എന്തൊരു അഭിനയ സിദ്ധിയാണ് ആ കുട്ടിക്ക് എന്ന്.
ഇമോഷണല്‍ ഡയലോഗുകള്‍ അടക്കം മഞ്ജു ഡയലോഗ് പഠിച്ചു അഭിനയിച്ചപ്പോള്‍ എനിക്ക് അത്ഭുതം ആയിരുന്നു എന്ന് സിബി മലയില്‍ പറയുന്നു. ആ കുട്ടിയെ കൊണ്ടു ചെയ്യിക്കാതെ മൊറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്തത് കണ്ടപ്പോള്‍ അന്ന് തന്നെ വിളിച്ചു ചോദിച്ചിരുന്നു. എന്നാല്‍ റിലീസ് ചെയ്യാനുള്ള തിരക്കുകള്‍ കൊണ്ട് പുതുമുഖത്തിനോടുള്ള വിശ്വാസക്കുറവും കൊണ്ട് ആയിരുന്നു മറ്റൊരാള്‍ ഡബ്ബ് ചെയ്തത്. അങ്ങനെ ആണ് ആദ്യമായി മഞ്ജു വാര്യര്‍ എന്ന അഭിനയത്രിയുടെ കഴിവുകള്‍ കാണുന്നതും മനസിലാക്കുന്നതും.
തുടര്‍ന്ന് സല്ലാപത്തിന്റെ വിജയ ആഘോഷം തിരുവനന്തപുരത്ത് നടക്കുമ്പോള്‍, അന്ന് ഞാനും മഞ്ജുവും ലോഹിയും നില്‍ക്കുന്നതിനിടെ നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞ് വെക്കപ്പെട്ട ജന്മമാണെന്ന് ലോഹി മഞ്ജുവിനോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു ജന്മമില്ല. നീ അഭിനയിക്കാന്‍ വേണ്ടി പിറന്നതാണ്. ശരിക്കും അത് സത്യമാണ്. ലോഹിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ അല്ലെങ്കില്‍ ആ പ്രവചനത്തിന്റെ തുടര്‍ച്ചായിട്ടാണ് ഞാന്‍ അതിനെ ഇപ്പോഴും കാണുന്നത്.
കാരണം അഭിനയമെന്ന് പറയുന്നത് ദൈവത്തിന്റെ പ്രത്യേകമായൊരു വരദാനമാണ്. അത് ലഭിച്ച പെണ്‍കുട്ടിയാണ് മഞ്ജു. അതില്ലാത്തൊരു ജീവിതം മഞ്ജുവിനെ സംബന്ധിച്ചിടത്തോളം ശരിയല്ലെന്നാണ് ഒരു സിനിമാസ്വാദകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും മഞ്ജുവിനെ ഏറ്റവും അടുത്ത് കാണുന്ന ആളെന്ന നിലയിലും എനിക്ക് അതിനെ അങ്ങനെ നോക്കി കാണുന്നതാണ് ഇഷ്ടമെന്ന് സിബി മലയില്‍ പറയുന്നു.
അതേസമയം, തമിഴിലും മലയാളത്തിലും ബോളിവുഡിലുമായി തന്റെ സിനിമാ തിരക്കുകളിലാണ് നടി. വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ പുതിയ സിനിമ. സൗബിനാണ് സിനിമയിലെ നായകന്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെള്ളരിപട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന് ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
