Connect with us

ദിലീപ് ചേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്, എന്നിട്ടും അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല; സിനിമയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്നുവരെ പറഞ്ഞു പരത്തി; മീരാ ജാസ്മിന്‍

Actress

ദിലീപ് ചേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്, എന്നിട്ടും അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല; സിനിമയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്നുവരെ പറഞ്ഞു പരത്തി; മീരാ ജാസ്മിന്‍

ദിലീപ് ചേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്, എന്നിട്ടും അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല; സിനിമയില്‍ നിന്നും തന്നെ ബാന്‍ ചെയ്തുവെന്നുവരെ പറഞ്ഞു പരത്തി; മീരാ ജാസ്മിന്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.

മാത്രമല്ല, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, പാട്ടിന്റെ പാലാഴി, ഒന്നും മിണ്ടാതെ, പത്ത് കല്‍പനകള്‍ എന്നിവയാണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങിയ മലയാളം സിനിമകളില്‍ പ്രധാനപ്പെട്ടവയാണ്.

2016ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിന്‍ ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായി എത്തിയ മകള്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്.

മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം അഭിനയിച്ച് കയ്യടി നേടിയ ചിത്രമായിരുന്നു അമ്മ നിര്‍മ്മിച്ച ട്വന്റി 20 എന്ന സിനിമ. മലയാളത്തിലെ താര രാജാക്കന്മാര്‍ മുതല്‍ അമ്മയിലെ എല്ലാ നാടിനടന്മാരും സിനിമയില്‍ അഭിനയിച്ചു. എന്നാല്‍ അന്ന് മലയാള സിനിമയിലെ ഇഷ്ട നായികാ മീര ജാസ്മിന്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. അത് പ്രേക്ഷകര്‍ക്ക് ഇടയിലും ചര്‍ച്ചയായ ഒരു വിഷയമായിരുന്നു.

അമ്മ സംഘടന മീര ജാസ്മിനെ മനപ്പൂര്‍വം ഒഴിവാക്കി എന്നും, സംഘടനയും മീരയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നും മറ്റും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ എന്തു കൊണ്ടാണ് താന്‍ ട്വന്റി 20 എന്ന സൂപ്പര്‍ ഹിറ്റ് ചിത്രചിത്രത്തില്‍ താന്‍ ഇല്ലാതിരുന്നതെന്ന് മീര ജാസ്മിന്‍ തുറന്നു പറയുന്ന ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ സങ്കടമുണ്ട്. ദിലീപ് ചേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്. എന്നിട്ട് കൂടിയും അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല. മനപ്പൂര്‍വ്വം ചെയ്യാഞ്ഞതല്ല. എന്നാല്‍ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചന്നും മീര പറയുന്നു.

ആദ്യം ദിലീപ് ചേട്ടന്‍ വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് അത് നീണ്ടുപോയി. പിന്നീട് ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാല്‍ അപ്പോഴൊന്നും തീയതി ഫിക്‌സ് ആയില്ല. എന്നാല്‍ ദിലീപ് ചേട്ടന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല. മറ്റേതോ ഒരു ആര്‍ട്ടിസ്റ്റിന്റെ ഡേറ്റും തന്റേതുമായി ക്ലാഷ് ആയതാണ് പ്രശ്‌നം.

കൃത്യ സമയത്ത് ആയിരുന്നു എനിക്ക് ഒരു തെലുങ്ക് പ്രൊജക്റ്റ് വന്നത്. അത് ചെയ്ത് കൊടുക്കേണ്ടത് അത്യാവശ്യം ആയിരുന്നു. അവര്‍ക്ക് പെട്ടന്ന് റിലീസ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ആ ഒരു പ്രെഷറുണ്ടായിരുന്നു. അപ്പോഴാണ് ട്വന്റി20 സിനിമയുടെ തീയതി ഫിക്‌സ് ചെയ്ത് എന്നെ വിളിച്ചത്.

ആ സമയത്ത് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അതില്‍ തനിക്ക് നല്ല വിഷമമുണ്ടന്നും മീര പറയുന്നു. എന്നാല്‍ ഈ സംഭവം കാരണം പലരും തന്നെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയെന്നും സിനിമയില്‍ നിന്നും ബാന്‍ ചെയ്തുവെന്നുമൊക്കെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പക്ഷെ അതൊന്നും ശരിയായ വര്‍ത്തയല്ലന്നും മീര പറയുന്നു.

അതേസമയം, അടുത്തിടെ തന്റെ ചിരിച്ചു വരവിനെ കുറിച്ച് മീര പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനി സിനിമയില്‍ സജീവമായി തുടരാനാണ് തന്റെ തീരുമാനമെന്നാണ് നടി വ്യക്തമാക്കിയത്. ഗോള്‍ഡന്‍ വിസ ലഭിച്ചതിന്റെ സന്തോഷവും അടുത്തിടെ മീര പങ്കിട്ടിരുന്നു.

ജീവിതത്തിലെ ഒരു നാഴികക്കല്ലായാണ് ഇതിനെ കാണുന്നത്. ഞാന്‍ തിരിച്ച് വരികയാണെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷഭരിതരാണെന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ആ സന്തോഷമാണ് എന്നെ നയിക്കുന്നത്. ഇടയ്ക്ക് കുറച്ചുകാലം സിനിമയില്‍ നിന്നും ഗ്യാപ്പെടുത്തിരുന്നു. ഇനി സജീവമായുണ്ടാവും.

ബോളിവുഡ് സിനിമ തന്നെ മലയാളത്തെ മാതൃകയാക്കുന്ന കാലമാണിത്. ഇന്റലിജന്റായ പ്രേക്ഷകരാണ് മലയാളത്തിലേത്. ലോഹിതദാസിന്റെ തിരക്കഥ തീര്‍ച്ചയായും മിസ്സ് ചെയ്യുന്നുണ്ട്. ഞാന്‍ മാത്രമല്ല മഞ്ജു വാര്യരുള്‍പ്പടെയുള്ള നായികമാരും അദ്ദേഹത്തിന്റെ അഭാവം പ്രകടമായി അറിയുന്നുണ്ട്.

രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി താനും സത്യന്‍ അന്തിക്കാടും നേരത്തെ ഒരുമിച്ച സിനിമകളുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്തരുത്. ഇതുമൊരു സത്യന്‍ അന്തിക്കാട് ചിത്രം തന്നെയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് മികച്ച കഥാപാത്രത്തെയാണ്. രണ്ടാം വരവില്‍ ഇത് നല്ലൊരു തുടക്കമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളും സിനിമകളും തന്നെ തേടിയെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു മീര പറഞ്ഞിരുന്നത്.

More in Actress

Trending

Malayalam