Malayalam
നാല് ദിവസം കൊണ്ട് 400 സ്പെഷ്യൽ ഷോകളുമായി ഷൈലോക്ക്…
നാല് ദിവസം കൊണ്ട് 400 സ്പെഷ്യൽ ഷോകളുമായി ഷൈലോക്ക്…
മമ്മൂട്ടിയുടെ ഷൈലോക്ക് തീയേറ്ററുകളിയിൽ മുന്നേറികൊണ്ടിരിക്കുകയാണ്. അഞ്ചാം ദിനത്തേക്ക് പ്രവേശിക്കുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് നാല് ദിനം കൊണ്ട് 400 അധികം സ്പെഷ്യല്‍ ഷോകളാണ് ഒരുക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ അജയ് വാസുദേവാണ് സ്പെഷ്യല്‍ ഷോകളുടെ കണക്കുകൾ പുറത്തുവിട്ടത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഷൈലോക്ക് . മമ്മൂട്ടി അജയ് കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഷൈലോക്ക്.
ആദ്യ ദിനം 110 ന് മേല്‍ അധികം ഷോകളും . രണ്ടാം ദിനത്തിൽ 90 ല്‍ അധികവും മൂന്നാം ദിനം 107 ല്‍ അധികവും നാലാം ദിനം 115 ല്‍ അധികവും സ്പെഷ്യല്‍ ഷോകളാണ് സംഘടിപ്പിച്ചത്. ഈ മാസം 23- നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകള്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്.
ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്നാണ്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, ജോൺ വിജയ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, ബൈജു സന്തോഷ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
shylock movie
