അജയ് വാസുദേവ് സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഷൈലോക്ക് പുറത്തിറങ്ങാനിരിക്കുകയാണ്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി അജയ് വാസുദേവ് കൂട്ട് കെട്ടിൽ ചിത്രം വരുന്നത് . ഇപ്പോൾ ഇതാ സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ പോസ്റ്ററുകൾ കീറുകയാണ് . ഷൈലോക്കിന്റെ പോസ്റ്റര്‍ കീറിയ ഒരു ചിത്രം നിര്‍മാതാവ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ്
‘ദയവായി പോസ്റ്റര്‍ കീറരുതെ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവുട്ടി മുക്കരുത്” എന്ന ക്യാപ്ഷനോട് കൂടിയാണ് നിര്‍മാതാവ് ജോബിജോര്‍ജ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധ നേടിയിട്ടുണ്ട്
പലിശക്കാരനായി നെഗറ്റീവ് സ്വഭാവമുളള റോളിലാണ് മമ്മൂട്ടി എത്തുന്നത്. ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്‍, ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഷൈലോക്ക് നിര്‍മ്മിക്കുന്നത്. മലയാളത്തിനൊപ്പം തമിഴില്‍ കുബേരന്‍ എന്ന പേരിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കലാഭവന്‍ ഷാജോണാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഗോപി സുന്ദറാണ് ഷൈലോക്കിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...