Connect with us

19വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിഞ്ഞിട്ട് രണ്ട് മാസം, നടി ശുഭാം​ഗി അത്രയുടെ മുൻ ഭർത്താവ് അന്തരിച്ചു

Actress

പ്രശസ്ത ടെലിവിഷൻ നടിയും മോഡലുമായ ശുഭാം​ഗി അത്രയുടെ മുൻ ഭർത്താവ് പീയുഷ് പൂരേ അന്തരിച്ചു. ലിവർ സിറോസിസിനെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. 19വർഷത്തെ ദാമ്പത്യത്തിനൊനുടുവിൽ ഈ വർഷം ഫെബ്രുവരി അഞ്ചിനാണ് ഇരുവരും വേർപിരിഞ്ഞത്. 2003-ലായിരുന്നു ഇവരുടെ വിവാഹം.

ദമ്പതികൾക്ക് 2005ൽ അഷിയെന്നൊരു മകളും ജനിച്ചു. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു 19വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഇവർ വിരാമമിട്ടത്. ഇരുവരും വേർപിരിയലിന് ശേഷം സംസാരിക്കുന്ന അവസ്ഥയിലായിരുന്നില്ലെന്നും എന്നാൽ അവർ കടുത്ത വിഷമത്തിലാണെന്നുമായിരുന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നത്.

ഡിജിറ്റൽ മാർക്കറ്റിം​ഗ് പ്രൊഷണലായി ജോലി ചെയ്യുന്ന ആളായിരുന്നു പീയുഷ്. കസൗതി സിന്ദഗി കേ, കസ്തൂരി, ചിദിയാ ഘർ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ടെലിവിഷൻ ഷോകളിൽ ശുഭാംഗി അത്രേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സി കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു ശുഭാംഗിയുടെ അഭിനയ അരങ്ങേറ്റം. നിലവിൽ, ഭാബിജി ഘർ പർ ഹേ എന്ന ഹാസ്യ പരമ്പരയിൽ അംഗൂരി ഭാഭിയായി അഭിനയിക്കുന്നു.

More in Actress

Trending

Recent

To Top