Connect with us

സ്വകാര്യ വീഡിയോ ലീക്കായതിന് പിന്നാലെ പൊതുപരിപാടിയിൽ പങ്കെടുത്ത് നടി ശ്രുതി നാരായണൻ; അപാരതൊലിക്കട്ടിയെന്ന് വിമർശനം

Actress

സ്വകാര്യ വീഡിയോ ലീക്കായതിന് പിന്നാലെ പൊതുപരിപാടിയിൽ പങ്കെടുത്ത് നടി ശ്രുതി നാരായണൻ; അപാരതൊലിക്കട്ടിയെന്ന് വിമർശനം

സ്വകാര്യ വീഡിയോ ലീക്കായതിന് പിന്നാലെ പൊതുപരിപാടിയിൽ പങ്കെടുത്ത് നടി ശ്രുതി നാരായണൻ; അപാരതൊലിക്കട്ടിയെന്ന് വിമർശനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സംസാര വിഷയമായിരുന്നു നടി ശ്രുതി നവാരായണൻ. നടിയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോഴിതാ വീഡിയോ ലീക്ക് ആയി ദിവസങ്ങൾക്ക് ശേഷം തന്റെ പുതിയ ചിത്രമായ ഗട്ട്സിന്റെ പ്രൊമോഷൻ പരിപാടികൾക്കായി നടി ഒരു പൊതുചടങ്ങിൽ പങ്കെടുത്തിരിക്കുകയാണ്.

കടുംനീല നിറത്തിലെ കോട്ടൺ സാരി ധരിച്ചുകൊണ്ടാണ് ശ്രുതി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ശ്രുതിയെ വിമർശിച്ചും അഭിനന്ദിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ശ്രുതിയുടെ തൊലിക്കട്ടി സമ്മതിക്കണം, ഇനി ഇത് അറിയാൻ നാട്ടുകാർ‌ ആരും ബാക്കിയില്ല എന്നിങ്ങനെ കടുത്ത രൂക്ഷഭാഷയിലാണ് വിമർശനം.

പിന്നാലെ ജീവിതത്തിലെ തിരിച്ചടി ധൈര്യപൂർവം നേരിട്ട ശ്രുതിയെ പലരും കമന്റിലൂടെ അഭിനന്ദിക്കുന്നുമുണ്ട്. താനും കുടുംബവും വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും വീഡിയോ ഷെയർ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും നടി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിരുന്നു.

നിങ്ങൾക്ക്, ഈ വീഡിയോ പ്രചരിപ്പിക്കുന്നത് തമാശയും രസകരവുമായിരിക്കാം. പക്ഷേ, എന്നെയും എന്നേട് അടുപ്പമുള്ളവരെയും സംബന്ധിച്ച് ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്.’ കൈകാര്യം ചെയ്യാൻ ഏറെ പ്രയാസമുള്ള ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

More in Actress

Trending

Recent

To Top