Connect with us

ഒരാളുടെ ഫാനാണെന്ന് കരുതി, മറ്റൊരു വ്യക്തിയെ ട്രോൾ ചെയ്യേണ്ടതില്ല; തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഐശ്വര്യ റായിയുടെ സഹോദരന്റെ ഭാര്യ

Bollywood

ഒരാളുടെ ഫാനാണെന്ന് കരുതി, മറ്റൊരു വ്യക്തിയെ ട്രോൾ ചെയ്യേണ്ടതില്ല; തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഐശ്വര്യ റായിയുടെ സഹോദരന്റെ ഭാര്യ

ഒരാളുടെ ഫാനാണെന്ന് കരുതി, മറ്റൊരു വ്യക്തിയെ ട്രോൾ ചെയ്യേണ്ടതില്ല; തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഐശ്വര്യ റായിയുടെ സഹോദരന്റെ ഭാര്യ

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല.

ഇവരുടെ വിശേഷങ്ങൾ വൈറലാകുന്നതിനിടെ, ഐശ്വര്യയുടെ സഹോദരന്റെ ഭാര്യ ശ്രീമ റായിക്ക് നേരെ താരത്തിന്റെ ആരാധകരുടെ സൈബർ ആക്രമണമുണ്ടായി. തന്റെ പിറന്നാളിന് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചൻ അയച്ച പൂക്കളുടെ ഫോട്ടോ ശ്രീമ ഇൻസ്റ്റഗ്രാം സ്റ്റാേറിയിൽ പങ്കുവെച്ച് ശ്വേതയോട് നന്ദി പറഞ്ഞു.

ഇതോടെയാണ് ഐശ്വര്യയുടെ ആരാധകർ രംഗത്തെത്തിയത്. ശ്രീമയോ ശ്വേതയോ ഐശ്വര്യയോട് ഒരിക്കലും സോഷ്യൽ മീഡിയയിലൂടെ സ്നേഹം പ്രകടനം നടത്തിയിട്ടില്ലെന്ന് ഇവർ വാദിച്ചു. ശത്രുവിന്റെ ശത്രുവിനെ മിത്രമായി കാണുന്നതിനാലാണ് ഐശ്വര്യയുടെ കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ എന്ന വാർത്തകൾക്കിടെ ഇങ്ങനെയാെരു സ്റ്റോറി ശ്രീമ പങ്കുവെച്ചതെന്നും വാദം വന്നു.

കുറ്റപ്പെടുത്തൽ കടുത്തതോടെ ഒരു ഘട്ടത്തിൽ ശ്രീമ പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ അന്നത്തെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീമ റായ്. തന്നെ ഒരു മോശം വ്യക്തിയായി ചിത്രീകരിക്കാൻ നോക്കി. അത് തീർത്തും അന്യായമായിരുന്നു. തന്നെക്കുറിച്ചുള്ള താരതമ്യം അനാവശ്യമായിരുന്നെന്നും ശ്രീമ റായ് പറഞ്ഞു.

അതേസമയം ഐശ്വര്യയുടെ പേരെടുത്ത് ശ്രീമ പറയുന്നില്ല. സോഷ്യൽ മീഡിയയിലെ ട്രോളുകൾ തന്നെ മാനസികമായി ബാധിച്ചിരുന്നെന്ന് ശ്രീമ പറയുന്നുണ്ട്. ഒരു സ്ത്രീയുടെ ജേർണിയെ മറ്റൊരു സ്ത്രീയുടെ ജേർണിയുമായി താരതമ്യം ചെയ്യാനാകില്ല. ഒരാളോട് ബഹുമാനമുണ്ടെന്ന് കരുതി മറ്റൊരാളോട് അനാദരവ് കാണിക്കേണ്ടതില്ല. ഒരാളുടെ ഫാനാണെന്ന് കരുതി, മറ്റൊരു വ്യക്തിയെ ട്രോൾ ചെയ്യേണ്ടതില്ലെന്നും ശ്രീമ റായ് പറഞ്ഞു.

ഐശ്വര്യയുടെ സഹോദരൻ ആദിത്യ റായുടെ ഭാര്യയാണ് ശ്രീമ റായ്. മുമ്പൊരിക്കൽ ഐശ്വര്യ റായെക്കുറിച്ച് ശ്രീമ റായ് പറഞ്ഞ വാക്കുകളും ഈ വേളയിൽ ശ്രദ്ധ നേടുന്നുണ്ട്. നിങ്ങളുടെ മക്കളോട് ആന്റി ഐശ്വര്യ വളരെ പ്രശസ്തയാണെന്ന് എങ്ങനെയാണ് പറഞ്ഞ് മനസിലാക്കിയതെന്ന് ഒരിക്കൽ ശ്രീമ റായ്ക്ക് സോഷ്യൽ മീഡിയയിൽ ചോദ്യം വന്നു.

അക്കാര്യം വീട്ടിൽ ഒരിക്കലും സംസാര വിഷയമല്ല. വീട്ടിൽ അവർ ഗുലു മാമിയാണ്. രണ്ട് മക്കളാണ് ശ്രീമ റായ്ക്കും ആദിത്യ റായ്ക്കുമുള്ളത്. സഹോദരന്റെ മക്കളുടെ പിറന്നാൾ ആഘോഷത്തിന് ഐശ്വര്യ റായ് എത്താറുണ്ട്. ഐശ്വര്യയുമായുള്ള അടുപ്പത്തെക്കുറിച്ച് ശ്രീമ റായ് സംസാരച്ചിട്ടുണ്ട്.

ആഷിനെ ഒരു സൂപ്പർതാരമായല്ല ഞാൻ കാണുന്നത്. അവർ എന്റെ നാത്തൂനാണ്. പക്ഷെ ആഷിനെയും അഭിഷേകിനെയും ഇടയ്ക്കിടെ കാണാൻ ഞങ്ങൾക്ക് പറ്റാറില്ല. ജോലിത്തിരക്കുകൾ കാരണമാണിത്. അഭിഷേക് തമാശക്കാരനാണെന്നും ശ്രീമ റായ് പറഞ്ഞു. മോഡലായിരുന്ന ശ്രീമ സൗന്ദര്യ മത്സര വേദികളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ കുടുംബത്തെക്കുറിച്ച് ഐശ്വര്യ പൊതുവിടങ്ങളിൽ അധികം സംസാരിക്കാറില്ല. സ്വകാര്യതയ്ക്ക് താരം വലിയ പ്രാധാന്യം നൽകാറുണ്ടെന്നും ശ്രീമ പറഞ്ഞിരുന്നു.

അതേസമയം തങ്ങളുടെ വിവാഹ മോചന വാർത്തകളോട് അഭിഷേകും ഐശ്വര്യയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയും മകളും ഇപ്പോൾ അഭിഷേകിനൊപ്പമല്ല. ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത് അഭിഷേകിന്റെ അമ്മയും സഹോദരിയുമായുള്ള പ്രശ്‌നങ്ങളാണ് വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിലേക്ക് എത്തിയത് എന്നായിരുന്നു. എന്നാൽ പിന്നീട് വന്ന റിപ്പോർട്ടുകൾ അഭിഷേകും നടി നിമ്രത് കൗറും തമ്മിലുള്ള ബന്ധമാണ് ഐശ്വര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാനുള്ള കാരണമായി പറഞ്ഞത്.

More in Bollywood

Trending

Recent

To Top