കൂടുതൽ സുഖവും സന്തോഷവും തേടി ഉപ്പ പോയി; മോഡലിങ്ങിൽ ഞാൻ വരുന്നതിനെ തടയാനും ശ്രമിച്ചു !! തന്റെ ജീവിതം തുറന്നു പറഞ്ഞ് ഷിയാസ്…
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് ബിഗ്ബോസിലെ താരം ഷിയാസ് മോഡലിംഗിലേക്കെത്തിയത്. ജീവിതത്തോട് പോരാടുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്കെത്തിയത്. വ്യക്തി ജീവിതത്തില്‍ താരത്തിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പലരും നേരത്തെ പറഞ്ഞിരുന്നു. കഠിനമായ ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് ഈ താരത്തെ മുന്നോട്ട് നയിക്കുന്നതെന്ന് സുഹൃത്തുകളും വ്യക്തമാക്കിയിരുന്നു. ഉപ്പ ഉമ്മയെ ഉപേക്ഷിച്ചു പോയതാണെന്നും സുഖവും സന്തോഷവും മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും താരം പറയുന്നു.
ഉമ്മയെ ഉപേക്ഷിച്ച് പോയ ഉപ്പ മറ്റൊരു വിവാഹം ചെയ്തതായി പിന്നീട് അറിഞ്ഞിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോവാനായിരുന്നു ഉമ്മയുടെ വീട്ടുകാര്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ അതിന് സമ്മതിച്ചില്ലെന്നും താരം പറഞ്ഞു. താന്‍ മോഡലിംഗിലേക്ക് വരാതിരിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തിയിരുന്നു. നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളെ താന്‍ വിലവച്ചിരുന്നില്ല. ഇന്നിപ്പോള്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം തന്നെ ലൈവായി കാണുന്നുണ്ടാവുമല്ലോയെന്നും ശ്രീനിയോട് ഷിയാസ് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...