Connect with us

ഒരു ഷാരുഖ് ഫാൻ അല്ലെങ്കിലും ഈ സമയത്ത് മികച്ച അഭിനേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട് ; മന്ത്രി ശിവൻകുട്ടി

Movies

ബ്രിട്ടീഷ് മാഗസിന്റെ മികച്ച അഭിനേതാവായി ഷാരൂഖ് ഖാനെ തിരഞ്ഞെടുത്തതിൽ താൻ ആഹ്ലാദിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. താൻ ഒരു ഷാരുഖ് ഫാൻ അല്ലെങ്കിലും ഈ സമയത്ത് മികച്ച അഭിനേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എമ്പയർ മാഗസ് തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയിലാണ് ഷാരുഖ് ഖാനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഷാരൂഖ് ഖാനെ മാത്രമാണ് ബ്രിട്ടീഷ് മാഗസിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

‘ഒരു ഷാരൂഖ് ഖാൻ ഫാൻ അല്ല ഞാൻ. ഷാരൂഖിനേക്കാൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കൾ ഉണ്ട് താനും. എന്നാൽ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ “എമ്പയർ”- ന്റെ പട്ടികയിൽ മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ഷാരൂഖ് ഖാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹ്ലാദിക്കുന്നു. അഭിനന്ദനങ്ങൾ ഷാരൂഖ് ഖാൻ’ എന്നാണ് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. പത്താനെതിരെയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പോസ്റ്റ്.

സിനിമയിലെ ​ഗാനത്തിൽ ദീപിക പദുക്കോണിന്റെ വസ്ത്രാധാരണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയർന്നിരുന്നു. ‘പത്താൻ കാണാൻ പണം നൽകുന്നതിനേക്കാൾ നല്ലത് വിശക്കുന്ന ഒരാൾക്ക് ഭക്ഷണം നൽകുന്നതാണ്. ഗാനത്തിലെ ഷാരുഖ് ഖാന്റെയും ദീപികയുടെയും രം​ഗങ്ങളെ അഭിനന്ദിക്കുന്നത് വിരോധാഭാസമാണ്’ എന്ന് സിപിഎം നേതാവ് ബാബു റാവു വിമർശിച്ചിരുന്നു.

More in Movies

Trending

Recent

To Top