Connect with us

സാന്ത്വനം കുടുംബത്തിലേക്ക് ശിവാഞ്ജലി വരുമോ? സത്യം തുറന്നടിച്ച് ശിവനും അഞ്ജലിയും!!

serial news

സാന്ത്വനം കുടുംബത്തിലേക്ക് ശിവാഞ്ജലി വരുമോ? സത്യം തുറന്നടിച്ച് ശിവനും അഞ്ജലിയും!!

സാന്ത്വനം കുടുംബത്തിലേക്ക് ശിവാഞ്ജലി വരുമോ? സത്യം തുറന്നടിച്ച് ശിവനും അഞ്ജലിയും!!

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയിരുന്നു സാന്ത്വനം.

മറ്റു സീരിയലുകളിൽ നിന്നും സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ മേക്കിങ് തന്നെയായിരുന്നു. സാധാരണ മലയാള ജീവിതം അവതരിപ്പിച്ചുവെന്നതായിരുന്നു സാന്ത്വനത്തെ ജനപ്രീയമാക്കിയത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ പരമ്പരയ്ക്ക് സാധിച്ചിരുന്നു.

കണ്ണീര്‍ പരമ്പരയായി മാറാതെ ആക്ഷനും റൊമാന്‍സും കോമഡിയുമൊക്കെയായി ഫീല്‍ഗുഡ് പരമ്പരയായിട്ടാണ് സാന്ത്വനം ഒരുക്കിയിരുന്നത്. ബാലന്റെയും ദേവിയുടെയും ഹരിയുടെയും ശിവന്റെയും കണ്ണന്റെയും അഞ്ജലിയുടെയുമൊക്കെ കഥ പറഞ്ഞ സാന്ത്വനം പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അവസാനിച്ചത്.

2020 സെപ്തംബര്‍ 21 ന് ആരംഭിച്ച സാന്ത്വനം 2024 ജനുവരി 27-നാണ് അവസാനിച്ചത്. പരമ്പര പുരോഗമിക്കുന്നതിനിടെയാണ് സംവിധായകന്‍ ആദിത്യന്‍ മരണപ്പെടുന്നത്. ആയിരത്തലിധം എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത സാന്ത്വനത്തിലെ ബാലൻ എന്ന കഥാപാത്രത്തെ രാജീവ് പരമേശ്വർ ആണ് അവതരിപ്പിച്ചത്, ചിപ്പിയാണ് ദേവിയായി എത്തിയത്, ഗോപിക അഞ്ജലി എന്ന കഥാപാത്രത്തേയും സജിൻ ശിവനായുമെത്തി.

ധാരളം ഫാൻസ് ഈ സീരിയലിനും കഥാപാത്രങ്ങൾക്കും ഉണ്ടായിരുന്നു. ശിവാഞ്ജലി കോമ്പോയ്ക്കാണ് ഏറ്റവും അധികം ഫാൻസ് ഉണ്ടായിരുന്നത്. മലയാള സീരിയൽ ചരിത്രത്തിൽ അടുത്ത കാലത്ത് ഏറ്റവും മികച്ച സ്വീകരണം ലഭിച്ച സീരിയൽ കൂടിയായിരുന്നു സാന്ത്വനം.

സീരിയൽ അവസാനിച്ചപ്പോൾ ഇനി ഇവരെ ഒരുമിച്ച് കാണാൻ സാധിക്കില്ലല്ലോ എന്നായിരുന്നു ആരാധകരുടെ വിഷമം. ജൂൺ 17 നായിരുന്നു സാന്ത്വനം 2 ഭാഗം ആരംഭിച്ചത്. പക്ഷെ 1 ഭാഗത്തിലുള്ള ആരും തന്നെ സാന്ത്വനം 2 ഭാഗത്തിലില്ല എന്ന വാർത്ത ആരാധകരെ ഒന്നടങ്കം നിരാശയിലാക്കി.

എന്നിരുന്നാലും സാന്ത്വനത്തിലെ താരങ്ങള്‍ രണ്ടാം ഭാഗത്തില്‍ എത്തും എന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എല്ലാ കഥാപാത്രങ്ങളും ഇല്ലെങ്കിലും ശിവനും അഞ്ജലിയും എത്തും എന്നും ചില സൂചനകളുണ്ടായിരുന്നു.

ഇതിനെ ബലപ്പെടുത്തുന്ന തരത്തില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സജിനും ഗോപികയും. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

സാന്ത്വനം അവസാനിച്ച് മാസങ്ങളായിട്ടും പ്രേക്ഷകരുടെ ഇഷ്ടം കുറഞ്ഞിട്ടില്ല എന്നതില്‍ വലിയ സന്തോഷമുണ്ട് എന്നാണ് താരങ്ങൾ പറയുന്നത്. സാന്ത്വനം 2 വില്‍ ഞങ്ങള്‍ വരും എന്ന് കാത്തിരിക്കുന്ന നിരവധി പേരുണ്ട് എന്നും ഗോപിക പറഞ്ഞു. എന്നാൽ ഇതിനിടെ സാന്ത്വനവും സാന്ത്വനം 2 ഭാഗവും കണക്ട് ചെയ്ത് ശിവാഞ്ജലി തിരിച്ചുവരുമോ എന്ന് അവതാരകന്‍ ഇരുവരോടും ചോദിക്കുന്നുണ്ട്. ഇതിന് ഇല്ല എന്നാണ് സജിനും ഗോപികയും മറുപടി നൽകിയത്.

സാന്ത്വനം 2 ഭാഗവുമായിട്ട് ഒരു ബന്ധവുമില്ല എന്നാണ് സജിന്‍ പറയുന്നത്. ‘നിങ്ങളൊക്കെ എപ്പോഴാണ് വരിക എന്ന് ആരാധകർ ഇപ്പോഴും ചോദിക്കുന്നുണ്ട്. അവരൊക്കെ ഇപ്പോഴും അതിന് കാത്തിരിക്കുകയാണ്. രാജീവേട്ടന്‍ പ്രൊമോയ്ക്ക് വേണ്ടി മാത്രം വന്നതാണ്.

സാന്ത്വനം 2 വില്‍ വരാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എഴുത്തുകാരുമായി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഇരുവരും പറയുന്നത്. സാന്ത്വനം തീരുന്നതിന് മുന്‍പ് രണ്ടാം ഭാഗത്തിന് താല്‍പര്യമുണ്ടോ എന്ന് എല്ലാവരും ചോദിച്ചിരുന്നു എന്നും താല്‍പര്യമില്ല എന്നാണ് തങ്ങള്‍ പറഞ്ഞത് എന്നും സജിന്‍ പറഞ്ഞു.

സാന്ത്വനം 2 വിന്റെ ടീം മൊത്തം വേറെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഞങ്ങള്‍ ചെയ്യേണ്ടതിന്റെ പരമാവധി ചെയ്ത് കഴിഞ്ഞിരുന്നതാണ് എന്നും എല്ലാവര്‍ക്കും ഇപ്പോള്‍ ഉള്ള സ്നേഹം കളയേണ്ടല്ലോ എന്നുമാണ് ഗോപിക ചോദിക്കുന്നത്.

More in serial news

Trending

Recent

To Top