Connect with us

കുഞ്ഞിന് 8 വയസായി, അവര്‍ ഈ ഭൂഖണ്ഡത്തിലേ ഇല്ല, സന്തോഷം ആയി ഇരിക്കുന്നു; ആദ്യമായി തന്റെ കുടുംബത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

Malayalam

കുഞ്ഞിന് 8 വയസായി, അവര്‍ ഈ ഭൂഖണ്ഡത്തിലേ ഇല്ല, സന്തോഷം ആയി ഇരിക്കുന്നു; ആദ്യമായി തന്റെ കുടുംബത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

കുഞ്ഞിന് 8 വയസായി, അവര്‍ ഈ ഭൂഖണ്ഡത്തിലേ ഇല്ല, സന്തോഷം ആയി ഇരിക്കുന്നു; ആദ്യമായി തന്റെ കുടുംബത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. അദ്ദേഹത്തിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ കുടുംബത്തെ പറ്റി ഷൈന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്.

കുഞ്ഞിനിപ്പോള്‍ എട്ട് വയസായെന്നും സിയാല്‍ എന്നാണ് പേരെന്നും ഷൈന്‍ പറയുന്നു. വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലതെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ ്തുറന്നത്.

അടി എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ടെന്ന് അവതാരക പറയുമ്പോള്‍, ‘എങ്ങിനെ ഉണ്ടായിരുന്നു കല്യാണം, എനിക്ക് ഒരു പെണ്‍കുട്ടിയോട് പെരുമാറാന്‍ അറിയില്ല എന്ന് മനസിലായില്ലേ, താലികെട്ടാന്‍ അഹാന പഠിപ്പിച്ചു, എന്നാല്‍ കെട്ടിപ്പിടിക്കാന്‍ മാത്രം പഠിപ്പിച്ചില്ല. എനിക്ക് ആണേല്‍ സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ.

കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്നാല്‍ മറന്നുപോയി. ഇനി ആദ്യം മുതല്‍ പഠിക്കണം’, എന്നാണ് ഷൈന്‍ പറയുന്നത്. കുഞ്ഞിന്റെ കാര്യം എവിടെയും പറഞ്ഞ് കേട്ടിട്ടില്ലല്ലോ എന്ന് ചോദ്യത്തിന് എന്തിനാണ് പറയേണ്ടത് എന്നാണ് ഷൈന്‍ ചോദിക്കുന്നത്.

‘കുഞ്ഞ് സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്. ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്. അല്ലെങ്കില്‍ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും.

കുട്ടി കണ്‍ഫ്യൂസ്സ് ആയി പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളര്‍ന്നാല്‍ പിന്നെയും നല്ലത്. അല്ലെങ്കില്‍ കണ്‍ഫ്യൂസ്ഡ് ആയി പോകും. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മള്‍ ആരുടേയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതില്‍ നമ്മള്‍ സന്തോഷിക്കുക അല്ലെ വേണ്ടത്’, എന്നും ഷൈന്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top