Connect with us

സ്ത്രീയ്ക്ക് ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിനായി ആദ്യം പൊരുതട്ടെ, എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും വറുത്ത മീനിനും വേണ്ടിയുമുള്ള പൊരുതല്‍; ഷൈന്‍ ടോം ചാക്കോ

Actor

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെലെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഒരു സ്ത്രീ തന്നെ തുടക്കമിടണമെന്ന് പറയുകയാണ് നടന്‍.

ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടില്‍പ്പോയി എന്തിന് ജീവിതം തുടങ്ങുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഒരു സ്ത്രീയ്ക്ക് അവള്‍ക്ക് ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ലെന്ന് ഷൈന്‍ അഭിപ്രായപ്പെട്ടു. ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടത്. എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുവേണ്ടിയുമുള്ള പൊരുതല്‍.

തുല്യ വസ്ത്രധാരണത്തേക്കുറിച്ചോ, തുല്യ സമയ രീതിയേക്കുറിച്ചോ അല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവരവര്‍ ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ? അങ്ങനെ നിങ്ങള്‍ക്ക് പൊരുതണമെങ്കില്‍ ആദ്യം സ്വന്തം വീട്ടില്‍ നിന്ന് പൊരുതണം.

അപ്പോള്‍ പറയും അങ്ങനെയേ കുടുംബങ്ങള്‍ ഉണ്ടാവൂ എന്ന്. ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്? പുറത്തുനില്‍ക്കുന്ന പുരുഷനല്ലേ? അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങളെയെല്ലാം ചോദ്യം ചെയ്ത് ഈ വരുന്ന പെണ്‍കുട്ടികള്‍ ആണുങ്ങളോട് പറയണം നിങ്ങള്‍ വിവാഹം കഴിച്ച് പൊയ്‌ക്കോളൂ, ഞങ്ങള്‍ കുടുംബത്തിരുന്നോളാമെന്ന്.

അതാണ് സ്വാതന്ത്ര്യം, സമത്വം എന്നെല്ലാം പറയുന്നത്. അങ്ങനെ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. വീട്ടില്‍ നിന്ന് രക്ഷപ്പെടാനാണ് പെണ്‍കുട്ടികള്‍ നോക്കുന്നത്. തുല്യവേതനത്തിനല്ല, തുല്യ ജീവിതത്തിനാണ് ആദ്യം സമരം ചെയ്യേണ്ടത്. ഇവിടെ ആണിന് പെണ്ണും പെണ്ണിന് ആണും എന്ന രീതിയിലാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളതെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Actor

Trending

Recent

To Top