Connect with us

മരണ ശേഷം തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചു കളയണം, നമ്മുടെ ശരീരം എന്തിനാണ് പുഴുകുത്തി കിടക്കുന്നത്; ഹിന്ദു സംസ്‌കാരത്തിലെ ഏറ്റവും നല്ല കാര്യമാണിതെന്ന് ഷീല

Malayalam

മരണ ശേഷം തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചു കളയണം, നമ്മുടെ ശരീരം എന്തിനാണ് പുഴുകുത്തി കിടക്കുന്നത്; ഹിന്ദു സംസ്‌കാരത്തിലെ ഏറ്റവും നല്ല കാര്യമാണിതെന്ന് ഷീല

മരണ ശേഷം തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചു കളയണം, നമ്മുടെ ശരീരം എന്തിനാണ് പുഴുകുത്തി കിടക്കുന്നത്; ഹിന്ദു സംസ്‌കാരത്തിലെ ഏറ്റവും നല്ല കാര്യമാണിതെന്ന് ഷീല

നിരവധി ആരാധകരുള്ള നടിയാണ് ഷീല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഷീല പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മരിച്ചു കഴിഞ്ഞാല്‍ തന്റെ ശരീരം എങ്ങനെ സംസ്‌കരിക്കണമെന്നതിനെ കുറിച്ചാണ് ഷീല പറയുന്നത്. മരിച്ചാല്‍ തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചുകളയണമെന്ന് ഷീല പറയുന്നു. പുഴുകുത്തി കിടക്കുന്നതിന് പകരം തന്റെ ചാരം ഭാരതപ്പുഴയില്‍ ഒഴുക്കാനാണ് ആഗ്രഹമെന്നും ഹിന്ദു സംസ്‌ക്കാരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ആചാരമാണിതെന്നും ഷീല പറഞ്ഞു.

ഹിന്ദുക്കള്‍ പോയതിനേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. എനിക്ക് ഹിന്ദു സംസ്‌കാരത്തിലെ ഏറ്റവും നല്ല കാര്യമായിട്ടാണ് ഇത് തോന്നിയത്. നമ്മുടെ ശരീരം എന്തിനാണ് പുഴുകുത്തി കിടക്കുന്നത്. അതോടുകൂടി തീര്‍ന്ന് എല്ലാ വര്‍ഷവും നമ്മളെ ഇഷ്ടപ്പെടുന്നവര്‍ കല്ലറയില്‍ പൂവ് വയ്ക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യും.

അവര്‍ അത് ചെയ്യുമെന്ന് എന്താണ് ഉറപ്പ്. അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പല്‍ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചുകളയണം എന്നത് എനിക്ക് നിര്‍ബന്ധമാണെന്ന് ഷീല പറഞ്ഞു. ഇതോടൊപ്പം കുറിയേടത്ത് താത്രിത്തിയുടെ ചെറുമകളാണെന്ന അഭ്യൂഹങ്ങളോടും ഷീല പ്രതികരിച്ചു.

കുറിയേടത്ത് താത്രിത്തി ആരാണെന്ന് ഷീല ചോദിച്ചു. തലമുറകളായി ഞങ്ങള്‍ സിറിയന്‍ കാത്തലിക്‌സ് ആണ്. അമ്മയോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിക്കുകയാണ് ചെയ്തത്. എനിക്ക് ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലീം എന്നുള്ള വ്യത്യാസമൊന്നുമില്ല. എനിക്ക് എല്ലാ ദൈവങ്ങളോടും ഇഷ്ടമാണ്. ഞാന്‍ എല്ലാ പള്ളികളിലും അമ്പലങ്ങളിലും പോകും. എന്റെ ദൈവം മനസാക്ഷിയാണെന്നും ഷീല വ്യക്തമാക്കി.

ഒരു തെറ്റ് ചെയ്താല്‍ മനസാക്ഷി അത് ചെയ്യരുതെന്ന് പറയും. അത് ലംഘിച്ച് തെറ്റു ചെയ്യുന്നതാണ് പാപം. എനിക്ക് മതപരമായ കാര്യങ്ങള്‍ ഇഷ്ടമാണ്. അമ്പലങ്ങളില്‍ പൊകാന്‍ എനിക്ക് ഇഷ്ടമാണ്. ഹിന്ദുക്കള്‍ പോലും പോകാത്ത അത്ര അമ്പലങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. ഒറ്റയ്ക്ക് പോയി സമാധാനത്തോടെ ഇരുന്ന് പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടം. പബ്ലിസിറ്റിക്കു വേണ്ടി പോകാന്‍ ഇഷ്ടമില്ലെന്നും ഷീല വ്യക്തമാക്കി.

സിനിമയിലേക്ക് എത്തിയത് വലിയ താല്‍പര്യമുണ്ടായിട്ടല്ല. കുടുംബത്തിലെ സാഹചര്യമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചത്. കുട്ടിക്കാലത്ത് സിനിമ കാണാന്‍ പോയതിന് അച്ഛന്‍ തല്ലിയിരുന്നു. അന്ന് പത്ത് വയസായിരുന്നു പ്രായം. തല്ലിയതിന് ശേഷം പള്ളിയില്‍ പോയി കുമ്പസരിച്ചതിന് ശേഷം വീട്ടില്‍ കയറിയാല്‍ മതിയെന്നാണ് അച്ഛന്‍ പറഞ്ഞത്.

അന്നത്തെ കാലത്ത് വലിയ പാപമായിട്ടാണ് സിനിമയെ കണ്ടത്. എന്നാല്‍ അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെയാണ് താന്‍ 13ാം വയസില്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യത്തെ സിനിമ തമിഴില്‍ ആയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ നിന്നാണ് മലയാളത്തിലേക്ക് അവസരം ലഭിക്കുന്നത്. അതിനു ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കുടുംബത്തെ രക്ഷിക്കാനും സഹോദരിമാരെ സുരക്ഷിതമാക്കാനും കഴിഞ്ഞു എന്നാണ് ഷീല പറയുന്നു.

More in Malayalam

Trending

Recent

To Top