അടുത്തൊരു ജന്മമുണ്ടെങ്കില്‍ എന്താകാനാണ് ആഗ്രഹം! ഷീലയുടെ മറുപടിയിൽ അമ്പരന്ന് ആരാധകർ
By
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ഷീല.മലയാളത്തിലും തമിഴിലുമാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്.1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു. മലയാളത്തിലും തമിഴിലുമാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത് . 1962 ല്‍ വെള്ളിത്തിരയിലെത്തിയ ഷീല ഇന്നും സജീവമായി പ്രവര്‍ത്തിച്ച് വരികയാണ്. തനിക്ക് അടുത്തൊരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകയായി ജീവിക്കനാണ് താല്‍പര്യമെന്ന് പറഞ്ഞിരിക്കുകയാണ് ഷീല. കാരണം ആളുകളോട് നല്ല ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോന്നാണ് ഷീല പറഞ്ഞിരിക്കുന്നത്.
അതേസമയം സിനിമയില്‍ തിരക്കുകള്‍ ഉണ്ടെങ്കിലും ചിത്രം വരക്കാനും നടി സമയം കണ്ടെത്തിയിരുന്നു. ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് വെച്ച് നടന്നിരിക്കുകയാണ്.സിനിമയില്‍ അഭിനയിക്കുന്നതിനെക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്ബോഴുണ്ടെന്നും ഷീല വ്യക്തമാക്കി. ജെസി ഡാനിയേല്‍ പുരസ്‌കാരം ഏറ്റ് വാങ്ങുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയതായിരുന്നു നടി ഷീല. തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലാണ് ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം. ഒഴിവു സമയങ്ങളില്‍ വരച്ച ചിത്രങ്ങളുടെ എണ്ണം നൂറിന് മുകളില്‍ വന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രദര്‍ശനത്തിനൊരുങ്ങിയതെന്ന് ഷീല പറയുന്നു.
sheela-next-life-