News
വിജയെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് കിംഗ് ഖാന് നല്കിയ മറുപടി!
വിജയെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് കിംഗ് ഖാന് നല്കിയ മറുപടി!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അ്ദദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിജയെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് കിംഗ് ഖാന് ഷാരൂഖ് ഖാന് നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ട്വിറ്ററിലൂടെ തന്റെ ആരാധകരുമായി സംവദിക്കുകയായിരുന്നു ഷാരൂഖ്.
ആസ്ക് എസ്ആര്‍കെ എന്ന ഹാഷ്ടാഗിലൂടെയായിരുന്നു ആരാധകര്‍ താരത്തോട് ചോദ്യങ്ങള്‍ ചോദിച്ചത്. ഇതിനിടയിലാണ് വിജയെക്കുറിച്ച് ഒരു ആരാധകന് ചോദിച്ചത്. ഒരുമിച്ചൊരു സിനിമ എന്ന് യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു ആരാധകന്റെ ചോദ്യം. വളരെ കൂളായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ഷാരൂഖ് മറുപടി പറഞ്ഞു.
സിനിമകള്‍ സംഭവിക്കുന്നതാണന്നും, സംഭവിക്കാന്‍ ഉള്ളതാണെങ്കില്‍ അത് കൃത്യമായി നടക്കുമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. സംവിധായകന് ആറ്റ്ലിയുടെ ഷാരൂഖ് ചിത്രമായ ജവാനില്‍ അതിഥി വേഷത്തില്‍ വിജയ് അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും അദ്ദേഹം പ്രതികരിച്ചില്ല.
ആറ്റ്ലിയുടെ പിറന്നാള്‍ ദിനം മൂവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവില്‍ കോപ്പിയടി വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് സംവിധായകന്. കഥ കോപ്പിയടിച്ചുവെന്ന ആരോപണവുമായി ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ് പ്രമുഖ തമിഴ് നിര്‍മാതാവ്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. വിജയ് സേതുപതി, യോഗി ബാബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
