Bollywood
ഷാരൂഖ് ഖാന് ആരാധകരെ നിരാശയിലാഴ്ത്തി ജവാന്; പുറത്തത്തെുന്ന വിവരം ഇങ്ങനെ!
ഷാരൂഖ് ഖാന് ആരാധകരെ നിരാശയിലാഴ്ത്തി ജവാന്; പുറത്തത്തെുന്ന വിവരം ഇങ്ങനെ!
ഷാരൂഖ് ഖാന് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാന്’. തമിഴ് സംവിധായകന് ആറ്റ്ലി ആദ്യമായി ഒരുക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഷാരൂഖിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തെത്തുന് വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. ജവാന്റെ റിലീസ് മാറ്റി വെച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. 2023 ജൂണ്‍ രണ്ട് ആണ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ ദിവസത്തിന് പകരം ഓഗസ്റ്റില്‍ ആകും ജവാന് റിലീസ് ചെയ്യുക എന്നാണ് പുതിയ വിവരം.
ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന് തിയേറ്ററുകളില്‍ എത്തുന്നത്. നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാന് ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.
‘ജവാന്റെ’ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഓള് ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, ജവാനില്‍ അല്ലു അര്ജുന് ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് നിരസിച്ച ഓഫറാണ് അല്ലു വീണ്ടും സ്വീകരിച്ചത് എന്നാണ് വിവരം.
ഏകദേശം ഒരു മാസം അല്ലുവിന്റെ ജവാനിലെ ഭാഗം മുംബൈയില്‍ ചിത്രീകരിച്ചുവെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അല്ലു അഭിനയിക്കുന്ന ആദ്യ ഹിന്ദി ചിത്രം ആയിരിക്കും ജവാന്.
പഠാന് ആണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നാല് വര്‍ഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന് ചിത്രം റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസ് കീഴടക്കിയിരുന്നു. 1000കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരുന്നു. ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന് റിലീസ് ചെയ്തത്.
