തോൽവി അറിഞ്ഞു ; ഇനി സിനിമ ചെയ്യാൻ തോന്നുന്നില്ല – ഷാരൂഖ് ഖാൻ
By
ഷാരൂഖ് ഖാൻ ഏറെ പ്രതീക്ഷയോടെ ഒരുക്കിയ ചിത്രമായിരുന്നു സീറോ . ബിഗ് ബജറ്റ് ചിത്രമായി എത്തിയ സീറോ ഒരു കുള്ളന്റെ കഥ ആയിരുന്നു . അതിനായി നല്ല മെയ്ക്ക് ഓവറും ഷാരൂഖ് നടത്തി . എന്നാൽ ചിത്രം തിയേറ്ററിൽ കൂപ്പുകുത്തി .
ഇതിന്റെ പരാജയത്തിന് ശേഷം ഇനി അടുത്തൊന്നും അഭിനിയിക്കുന്നില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് കിങ് ഖാന്. സീറോയുടെ പരാജയം മനസിനെ ഉലച്ചതിനാല്‍ പുതിയ സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി.
‘ഒരു സിനിമയ്ക്കു ശേഷം സാധാരണ രണ്ടു-മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അടുത്ത പ്രൊജക്റ്റ് തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ സിനിമ ചെയ്യാന്‍ തോന്നുന്നില്ല. അതിനു പകരം, ധാരാളം സിനിമകള്‍ കാണാനും വായിക്കാനും കഥകള്‍ കേള്‍ക്കാനും കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനം. എന്റെ കുട്ടികളുടെ കോളേജ് പഠനം ഏകദേശം തീരാറായിരിക്കുന്നു. സുഹാന കോളേജിലാണ്. ആര്യന് ഇനി ഒരു വര്‍ഷം കൂടിയുണ്ട്. കുടുംബത്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കണം,’- ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.
അടുത്ത പ്രൊജക്ട് ജൂണില്‍ തുടങ്ങുമെന്നായിരുന്നു താരം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, അത് ഉണ്ടായേക്കില്ലെന്ന് ഷാരൂഖ് വ്യക്തമാക്കി. ‘മനസു കൊണ്ട് ഒരു സിനിമ ചെയ്യാന്‍ തോന്നുമ്ബോഴേ ഇനി സിനിമ ചെയ്യുന്നുള്ളൂ. സാധാരണ അങ്ങനെ തോന്നുമ്ബോഴാണ് സിനിമ ചെയ്യാറുള്ളത്. ഇത്തവണ അങ്ങനെ സിനിമ ചെയ്യാന്‍ തോന്നുന്നില്ല,’ ഷാരൂഖ് വ്യക്തമാക്കി.
sharukh khan about movies
