Connect with us

ഒപ്പം അഭിനയിച്ചിട്ടും തെന്നിന്ത്യയിലെ സൂപ്പർ താരമാണെന്നു കത്രിന കൈഫ് തിരിച്ചറിയാതെ പോയ നടൻ !

Bollywood

ഒപ്പം അഭിനയിച്ചിട്ടും തെന്നിന്ത്യയിലെ സൂപ്പർ താരമാണെന്നു കത്രിന കൈഫ് തിരിച്ചറിയാതെ പോയ നടൻ !

ഒപ്പം അഭിനയിച്ചിട്ടും തെന്നിന്ത്യയിലെ സൂപ്പർ താരമാണെന്നു കത്രിന കൈഫ് തിരിച്ചറിയാതെ പോയ നടൻ !

തനിക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച നടന്‍ തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണെന്ന് വൈകിയാണ് അറിഞ്ഞതെന്ന് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. അടുത്തിടെ ഒരു ചാനലിലെ ചാറ്റ് ഷോയില്‍ സംസാരിക്കവേ ആയിരുന്നു കത്രീന കൈഫ് ഇക്കാര്യം പറഞ്ഞത്. തമിഴ് സൂപ്പര്‍താരം ഇളയദളപതി വിജയിനെക്കുറിച്ചായിരുന്നു കത്രീനയുടെ തുറന്നുപറച്ചില്‍. വിജയ്ക്കൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് കത്രീന പങ്കുവച്ചത്.

കൊക്കകോളയുടെ പരസ്യ ചിത്രീകരണ സമയത്തായിരുന്നു സംഭവം.വിജയ് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്നും വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കത്രീന കൈഫ് പറയുന്നു. ഊട്ടിയില്‍ വെച്ചായിരുന്നു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ഒരു ദിവസം ഷൂട്ടിംഗിനിടയില്‍ ഞാന്‍ നിലത്തിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ മുന്നില്‍ രണ്ട് കാല്‍പ്പാദങ്ങള്‍ ഞാന്‍ കാണുന്നത്. അത് വിജയ് ആയിരിക്കുമെന്ന താന്‍ പ്രതീക്ഷിച്ചിരുന്നില്ല. വേറെ ആരെങ്കിലും ആയിരിക്കുമെന്നാണ് വിചാരിച്ചത്.

അതിനാല്‍ തലയുയര്‍ത്തി നോക്കിയതുമില്ല. ഞാന്‍ വീണ്ടും ഫോണില്‍ നോക്കിയിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും അയാള്‍ അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു. അവസാനം ഞാന്‍ മുഖമുയര്‍ത്തി നോക്കി. ഞങ്ങള്‍ക്കൊപ്പം പരസ്യത്തില്‍ അഭിനയിച്ച ആ മനുഷ്യനെയാണ് കണ്ടത്. അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണ്, പേര് വിജയ്. വളരയെറെ വിനയമുളള ഒരാളായിരുന്നു അദ്ദേഹം. എന്നെ ബുദ്ധിമുട്ടിക്കാതെ യാത്ര പറയാനായി വന്ന വിജയ് ആ നേരമത്രയും അവിടെ കാത്തുനില്‍ക്കുകയായിരുന്നു. കത്രീന കൈഫ് പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമകളിലും മുന്‍പ് സജീവമായി അഭിനയിച്ച താരമായിരുന്നു കത്രീന കൈഫ്. തെലുങ്കിലും മലയാളത്തിലുമായി അഭിനയിച്ച നടി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചിരുന്നത്.

katrina kaif about vijay

More in Bollywood

Trending

Recent

To Top