ആത്മഹത്യയുടെ വക്കിലാണ് ഞാന്‍’ എന്ന് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ നായിക പറയുമ്പോൾ തളര്‍ന്നുകിടക്കുന്ന അച്ഛനും വിതുമ്പുന്നു
മരുന്നുകളുടെ മണംനിറഞ്ഞ ജഗതിയിലെ വാടകവീട്ടിലിരുന്ന് ‘ആത്മഹത്യയുടെ വക്കിലാണ് ഞാന്‍’ എന്ന് ശാന്തി പറയുമ്ബോള്‍ തളര്‍ന്നുകിടക്കുന്ന അച്ഛനും വിതുമ്ബുന്നു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ ഉള്‍പ്പെടെയുള്ള നാടകങ്ങളിലെ നായികയാണ് കെ.പി.എ.സി. ശാന്തി എന്ന ശാന്തി എസ്. നായര്‍.
ഏതോ നാടകരംഗംപോലെ ഒരു കൈയില്‍ മരുന്നിന്റെ കുറിപ്പടികളും മറുകൈയില്‍ ബാങ്ക് നോട്ടീസുകളും പിടിച്ച് വാടകവീട്ടില്‍ നിസ്സഹായതയുടെ വേഷമാടുകയാണ് നടിയിപ്പോൾ. കിടപ്പിലായ അച്ഛന്റെയും ഭര്‍ത്താവിന്റെയും ചികിത്സയ്ക്കും പട്ടിണിക്കുമിടയില്‍ അത്താണിതേടി അലയുകയാണ് ശാന്തി. കെട്ടിടം പണിക്കാരനായിരുന്ന അച്ഛന് നാരായണന് നായര്‍ പത്തുവര്‍ഷം മുൻപാണ് വീണ് കിടപ്പിലായത്. അമ്മ മരിച്ചതോടെ പരിചരണം ശാന്തി ഏറ്റെടുത്തു.
ഇതോടെ നാടകലോകം വിട്ടു. വരുമാനവും നിലച്ചു. കരമനയിലെ ഒരു ആര്‍ട്സ് ക്ലബ്ബ് വാങ്ങിനല്‍കിയ കട്ടിലിലാണ് നാരായണന് നായര്‍ കിടക്കുന്നത്. ഫിസിയോ തെറാപ്പിയിലൂടെ ഒരു കൈക്ക് ശേഷി തിരിച്ചുകിട്ടിയെങ്കിലും പണമില്ലാത്തതിനാല്‍ അതും നിര്‍ത്തി. ചികിത്സച്ചെലവുകള്ക്കായി കരമന മേലാറന്നൂരിലെ വീടുവിറ്റു. പല വാടകവീടുകളിൽ മാറിത്താമസിച്ചു. വരുമാനമില്ലാത്തതിനാല്‍ പലരും ഇവര്‍ക്ക് വീട് കൊടുക്കുന്നില്ല.
പലരില്‍ നിന്നായി വാങ്ങിയ ആഭരണങ്ങള്‍ പണയംവെച്ചാണ് പിടിച്ചുനിന്നത്. ഇപ്പോള്‍ അവയുടെ പേരില്‍ ബാങ്ക് നോട്ടീസുകള്‍ വന്നുതുടങ്ങി. അടുത്തിടെ നാരായണന് നായര്‍ കട്ടിലില്‍നിന്ന് വീണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. ഏതാനും വര്ഷംമുന്പ് ആറ്റിങ്ങല്‍ സ്വദേശിയായ സതീഷുമായി വിവാഹം നടന്നു. ഇലക്ട്രീഷ്യനായ സതീഷിന് എല്ലുകള്‍ ഇളകിമാറുന്ന രോഗമുണ്ട്. ഇദ്ദേഹവും ഒരു അപകടത്തില്‍പ്പെട്ടതോടെ കിടപ്പിലായിയിരിക്കുകയാണ് .
ഇപ്പോൾ എസ്.ബി.ഐ. ഫോര്‍ട്ട് ബ്രാഞ്ചില്‍ ഒരു ബാങ്ക് അക്കൗണ്ടുമുണ്ട് . അക്കൗണ്ട് നമ്ബര്‍: 20198756539. ഐ.എഫ്.എസ്. കോഡ്: എസ്.ബി.ഐ.എന്‍. 0060333.
shanthi actress current situation
