serial news
ആദ്യ പ്രസവത്തോടെ വണ്ണം കൂടി, പിന്നീട് കുറച്ചു; രണ്ടാം പ്രസവത്തിന് ശേഷം ശാലു കുര്യന്റെ പുതിയ ചിത്രങ്ങള്‍ വൈറൽ ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ!
ആദ്യ പ്രസവത്തോടെ വണ്ണം കൂടി, പിന്നീട് കുറച്ചു; രണ്ടാം പ്രസവത്തിന് ശേഷം ശാലു കുര്യന്റെ പുതിയ ചിത്രങ്ങള്‍ വൈറൽ ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ!
ചന്ദനമഴ എന്ന സീരിയലിൽ വില്ലത്തിയായിട്ടാണ് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ വില്ലത്തിയായി ശാലു കുര്യന് എത്തുന്നത്. വര്‍ഷ എന്ന കഥാപാത്രത്തിലൂടെ ധാരാളം മലയാളികളെ വെറുപ്പിച്ചിട്ടുണ്ട് ശാലു.
എന്നാൽ, തട്ടീം മുട്ടീം എന്ന പരമ്പരയിലെ വിധുബാല എന്ന കഥാപാത്രം ശാലുവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോയെ കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
തുടര്‍ച്ചയായുള്ള രണ്ട് പ്രസവത്തിന് ശേഷം തടി കുറച്ച് സ്ലിം ആയി വന്ന് നില്ക്കുന്ന ശാലുവിനെയാണ് ഫോട്ടോയിൽ കാണുന്നത്. വീണ്ടും മെലിഞ്ഞല്ലോ, ഇതെങ്ങനെ സാധിയ്ക്കുന്നു, വേഷം നന്നായി ഇണങ്ങുന്നുണ്ട്. എന്നിങ്ങനെയുള്ള കമന്റുകളും ശരീരം മെലിഞ്ഞതിനെ കുറിച്ചുള്ള ചർച്ചകളും കാണാം.
മൂത്തമകന് അലിസ്റ്റര്‍ മെല്‍വിന്റെ ജനനത്തിന് ശേഷം തടി കൂടിയ നടി, അത് കുറയ്ക്കാന്‍ വേണ്ടി നടത്തിയ യാത്രകളെ കുറിച്ച് വീഡിയോ പങ്കുവച്ചിരുന്നു. തന്റെ ഐഡിയല്‍ വെയിറ്റിലേക്ക് തിരിച്ചുവരുന്ന സമയത്ത് ആണ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായത്. ലെന്റര്‍ മെല്‍വിനും ആരോഗ്യത്തോടെ വന്ന ശേഷം വീണ്ടും ശരീരത്തിന്റെ വണ്ണം കുറയ്ക്കാന്‍ ശാലു തീരുമാനിച്ചത്.
ജോ ഫിറ്റ്നസ്സിന്റെ സഹായത്തോടെയാണ് ശാലു കുര്യാന് ശരീരത്തിന്റെ വണ്ണം കുറച്ചത്. പ്രസവത്തിന് ശേഷം ഇന്റസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇനി എപ്പോഴാണ് തട്ടീം മുട്ടീം ഷോയിലേക്ക് തിരിച്ചുവരുന്നത് എന്ന് ആരാധകരും ചോദിക്കുന്നുണ്ട്. അത്തരം കമെന്റുകളും പോസ്റ്റിനു താഴെയായി കാണാം.
2007 ല്‍ കൃഷ്ണപക്ഷം എന്ന സീരിയലിലൂെടയാണ് ശാലു കുര്യന്റെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി പരമ്പരകള്‍ ചെയ്തുവെങ്കിലും പ്രേക്ഷക ശ്രദ്ധ ലഭിച്ചത് ചന്ദനമഴ എന്ന സീരിയലിലൂടെയാണ്. 25 ല്‍ അധികം സീരിയലുകള്‍ ചെയ്ത ശാലു കുര്യന് ചില സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
about shalu kuryan
