Bollywood
ഞാനവളുടെ അച്ഛനല്ലേ ? എന്നെയും കൂടി വിവാഹത്തിന് ക്ഷണിക്കണം – ശ്രദ്ധ കപൂറിന്റെ അച്ഛൻ ശക്തി കപൂർ
ഞാനവളുടെ അച്ഛനല്ലേ ? എന്നെയും കൂടി വിവാഹത്തിന് ക്ഷണിക്കണം – ശ്രദ്ധ കപൂറിന്റെ അച്ഛൻ ശക്തി കപൂർ
By
ആഷിക്വി 2 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശ്രദ്ധ കപൂര്‍. ഈ ചിത്രം താരത്തിന്റെ കരിയറില്‍ വന്‍ ചലനമായിരുന്നു സൃഷ്ടിച്ചത്. റൊമാന്റിക് മ്യൂസിക്കല്‍ ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രം അന്ന് ബോക്സോഫീസ് വമ്ബര് ഹിറ്റായിരുന്നു. ചിത്രം ഹിറ്റായതിനു പിന്നാലെ ശ്രദ്ധയും ഗോസിപ്പ് കോളത്തിലെ സ്ഥിര സാന്നിധ്യമായി മാറി. ആദിത്യ റോയ് കപൂര്‍ എന്നിങ്ങനെ നിരവധി പേരുകള്‍ നടിയുടെ പേരിനോടൊപ്പം പ്രത്യക്ഷപ്പെട്ടു. ഏറ്റവും ഒടുവില്‍ ബോളിവുഡ് ഫോട്ടോഗ്രാഫര്‍ രോഹന് ശ്രേഷ്ഠയുടെ പേരാണ് ഉയര്‍ന്നു വരുന്നത്. നടിയുടെ വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് ശ്രദ്ധയുടെ പിതാവ് ശക്തി കപൂര്‍ രംഗത്തെത്തിയിട്ടുണ്ട്. മകളുടെ വിവാഹത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി ശ്രദ്ധയുടെ വിവാഹ വാര്‍ത്തയാണ് ബോളിവുഡ് കോളങ്ങളില്‍ നിറയുന്നത്. ബോളിവുഡ് ഫോട്ടോ ഗ്രാഫര്‍ റോഹന്‍ ശ്രേഷ്ടയാണ് താരത്തിന്റെ പ്രതിശ്രുത വരനെന്നും 2020 ല്‍ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രേ. താര വിവാഹത്തിന്റ തയ്യാറെടപ്പുകള്‍ തുടങ്ങി കഴിഞ്ഞെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു.
ശ്രദ്ധ കപൂറിന്റെ വിവാഹ വാര്‍ത്ത പ്രചരിക്കുമ്ബോള്‍ പ്രതികരണവുമായി അച്ഛന് ശക്തി കപൂര്‍ രംഗത്ത്. ശരിക്കും എന്റെ മകള്‍ വിവാഹിതയാകുകയാണോ? വിവാഹത്തിന് എന്നേയും ക്ഷണിക്കാന്‍ മറക്കരുത്. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കു.ഞാനാണല്ലോ അവളുടെ അച്ഛന്. എന്നിട്ടും എനിക്കൊന്നും അറിയില്ല. അതുകൊണ്ടാണ് എന്നേയും അറിയിക്കാന്‍ പറഞ്ഞത്- ശക്തി കപൂര്‍ ട്രോളി.
നടിയുടെ പ്രണയവും വിവാഹവും ബോളിവുഡില്‍ ചൂട് പിടിച്ച ചര്‍ച്ചയായിട്ടും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ താരങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രണയം പോലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശ്രദ്ധ സിനിമ ഷൂട്ടിന്റെ തിരക്കുകളിലാണിപ്പോള്‍. സാഹോ, സ്ട്രീറ്റ് ഡാന്‍സര്‍ 3D , ബാഗി 3, ചിച്ചോര്‍ തുടങ്ങിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സാഹോയില്‍ ബാഹുബലി താരം പ്രഭാസിന്റെ നായികാ വേഷമാണ് ശ്രദ്ധക്ക്. ഈ ചിത്രം ഓഗസ്റ്റ് 15ന് പുറത്തു വരും.
ആഷിഖ്വി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശ്രദ്ധ ഗോസിപ്പ് കോളത്തില്‍ പേര് പതിപ്പിച്ചതും ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു. ചിത്രത്തിലെ സഹതാരം ആദിത്യ റോയ് കപൂറുമായി താരം പ്രണയത്തിലാണെന്നും ഇവര്സ ഡേറ്റിങ്ങിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുറച്ചു നാലുകള്ക്ക് ശേഷം ആദിത്യ റോയ് കപൂറിനു സേഷം റോക്ക് ഓണ്‍ 2 താരം ഫര്ഹാന് അക്തറുമായി പ്രണയത്തിലാണെന്നുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചൊന്നും താരം പ്രതികരിച്ചിരുന്നില്ല.
shakti kapoor about his daughter
