Connect with us

വെറുതെ മാധ്യമങ്ങളുടെ മുന്നിൽ സംസാരിച്ചെന്ന് കരുതി പൃഥിരാജ് പെർഫെക്ട് ആണെന്ന് പറയരുത്; കുടുംബത്തിൽ ഒരുപാട് പേർ എങ്ങനെയാണെന്ന് എനിക്കറിയാം; ഷക്കീല

Malayalam

വെറുതെ മാധ്യമങ്ങളുടെ മുന്നിൽ സംസാരിച്ചെന്ന് കരുതി പൃഥിരാജ് പെർഫെക്ട് ആണെന്ന് പറയരുത്; കുടുംബത്തിൽ ഒരുപാട് പേർ എങ്ങനെയാണെന്ന് എനിക്കറിയാം; ഷക്കീല

വെറുതെ മാധ്യമങ്ങളുടെ മുന്നിൽ സംസാരിച്ചെന്ന് കരുതി പൃഥിരാജ് പെർഫെക്ട് ആണെന്ന് പറയരുത്; കുടുംബത്തിൽ ഒരുപാട് പേർ എങ്ങനെയാണെന്ന് എനിക്കറിയാം; ഷക്കീല

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകം വളരെയധികം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനോടകം വമ്പന്മാരായ താരങ്ങൾക്കെതിരെയെല്ലാം ലൈം ​ഗികാരോപണ പരാതിയുമായി നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും രം​ഗത്തെത്തിയിരുന്നു. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ് തു‌ടങ്ങിയ താരങ്ങൾക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്.

മലയാള സിനിമയെ ഒന്നടങ്കം ബാധിച്ച സംഭവങ്ങളിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രതികരണം പുറത്തെത്താതിനാൽ പ്രേക്ഷകർ കടുത്ത അതൃപ്തിയിലാണ്. ഈ വേളയിൽ നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങളുടെ എല്ലാ ചോദ്യത്തിനും പൃഥിരാജ് മറുപടി നൽകി.

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും അമ്മ സംഘടനയ്ക്ക് വിഷയത്തിൽ വീഴ്ച പറ്റി എന്നുമാണ് പൃഥി ‌‌ രാജ് പറഞ്ഞത്. താരത്തിന്റെ നിലപാടിനെ നിരവധി പേർ അഭിനന്ദിച്ചാണൺ് രം​ഗത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി ഷക്കീല. പൃഥിരാജ് വലിയ നിലപാടെടുത്തിട്ടില്ലെന്നാണ് ഷക്കീല പറയുന്നത്.

ഇതിൽ പൃഥിരാജ് എന്താണ് നല്ലത് ചെയ്തത്. ഞാനും നിങ്ങളും ഇക്കാര്യത്തിൽ പൃഥിരാജ് പറഞ്ഞത് തന്നെയല്ലേ പറയുക. പിന്നെ പൃഥിരാജ് എന്താണ് ചെയ്തത്. അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ കൊടുക്കണമെന്ന് പറയുന്നത് പൊതുവായി മാധ്യമങ്ങളോട് പറയുന്നതാണ്. അതിന്റെ പേരിൽ പൃഥിരാജിനെക്കുറിച്ച് സംസാരിക്കേണ്ടതല്ല. എല്ലാവരും രക്ഷപ്പെടാനാണ് നോക്കുക.

അതിന്റെ പേരിൽ ഇവർ നല്ലവരാണ്, മോശമാണ് എന്ന് പറയാൻ പറ്റില്ല. ഇവരും അത് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. വെറുതെ മാധ്യമങ്ങളുടെ മുന്നിൽ സംസാരിച്ചെന്ന് കരുതി പൃഥിരാജ് വളരെ പെർഫെക്ട് ആണെന്ന് പറയരുത്. ഒരുപാട് പേരെ പറ്റി ഒരുപാട് കാര്യങ്ങൾ എനിക്കറിയാം. ഈ വിഷയത്തിൽ അല്ല പൊതുവായാണ് ഞാൻ പറയുന്നത്. കുടുംബത്തിൽ ഒരുപാട് പേർ എങ്ങനെയാണെന്ന് എനിക്കറിയാം.

അതുകൊണ്ട് ഒരു പ്രസ്താവന ന‌ടത്തിയെന്ന് കരുതി ഇവരെല്ലാം വലിയ ആളാണെന്ന് പറയുന്നത് തനിക്ക് അം​ഗീകരിക്കാൻ പറ്റില്ലെന്നും ഷക്കീല പറഞ്ഞു. അതേസമയം, ആരോപണങ്ങൾ ഉണ്ടായാൽ പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണം എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. കുറ്റം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണം. മറിച്ച് ആരോപണങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാൽ തിരിച്ചും മാതൃകാപരമായ ശിക്ഷാ നടപടികൾ വേണമെന്ന് പൃഥ്വിരാജ് പറഞ്ഞു.

ഇരകളുടെ പേരു മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും, ആരോപണ വിധേയരുടെ പേരുകൾ സംരക്ഷിക്കപ്പെടാൻ നിയമം ഇല്ലെന്നാണ് വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. അധികാരത്തിലിരിക്കുന്നവരാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലുള്ളവരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തേണ്ടത്.

നമുക്ക് ചുറ്റുമുള്ള ജോലി സാഹചര്യം സുരക്ഷിതമാക്കുമെന്ന് പറയുന്നിടത്ത് തീരുന്നതല്ല ഞാൻ ഉൾപ്പെടെയുള്ളവരുടെ ഉത്തരവാദിത്വമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളിൽ താരസംഘടനയയ ‘അമ്മ’യുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നും പൃഥ്വി പറഞ്ഞു. അതേസമയം, പൃഥിരാജ് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനയിൽ വിമർശനങ്ങളും വരുന്നുണ്ട്.

പൃഥിയുടേത് ഹിപൊക്രസിയെന്നാണ് വിമർശനം. ഇപ്പോൾ അമ്മ സംഘടന ദുർബലമായ സാഹചര്യത്തിൽ തനിക്ക് ദോഷം വരില്ലെന്ന് ഉറപ്പ് വന്നപ്പോഴാണ് പൃഥിരാജ് പ്രതികരിച്ചതെന്നാണ് വിമർശനം. തന്നെ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് കൃത്യമായി അറിയുന്ന നടനാണ് പൃഥിരാജ്. പത്രസമ്മേളനത്തിലും അത് തന്നെയാണ് കണ്ടതെന്ന് വിമർശകർ അഭിപ്രായപ്പെ‌ട്ടു.

More in Malayalam

Trending

Recent

To Top