Connect with us

ചാന്തുപൊട്ട് കണ്ട ശേഷം തോന്നിയത് ഒറ്റകാര്യം; അത് കണ്ടത് മുതൽ അങ്ങനെ ഒരു ആഗ്രഹമുണ്ട് ; ദിലീപെയ്‌നെ കുറിച്ച് ഷക്കീല പറയുന്നു

Actress

ചാന്തുപൊട്ട് കണ്ട ശേഷം തോന്നിയത് ഒറ്റകാര്യം; അത് കണ്ടത് മുതൽ അങ്ങനെ ഒരു ആഗ്രഹമുണ്ട് ; ദിലീപെയ്‌നെ കുറിച്ച് ഷക്കീല പറയുന്നു

ചാന്തുപൊട്ട് കണ്ട ശേഷം തോന്നിയത് ഒറ്റകാര്യം; അത് കണ്ടത് മുതൽ അങ്ങനെ ഒരു ആഗ്രഹമുണ്ട് ; ദിലീപെയ്‌നെ കുറിച്ച് ഷക്കീല പറയുന്നു

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.

എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. ലാൽ ജോസിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രമായിരുന്നു.

ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് നടി ഷക്കീല പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തനിക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. ഒന്നെങ്കിൽ ഒരു സീനിലെങ്കിലും അഭിനയിക്കണം. അത്രയും നല്ല നടനാണ് അദ്ദേഹം എന്നൊക്കെ ആയിരുന്നു വാക്കുകൾ.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഒപ്പം അഭിനയിക്കാൻ ആഗ്രഹമുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷക്കീല. ‘ദിലീപിന്റെ കൂടെ നല്ല കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. നായികയാവണം എന്നൊന്നുമില്ല. നല്ലൊരു ക്യാരക്ടർ ചെയ്യണം. ഞാൻ ചാന്തുപൊട്ട് സിനിമ കണ്ടിരുന്നു.

അത് കണ്ടത് മുതൽ തോന്നിയ ആഗ്രഹമാണ്. അയാൾ വളരെ നല്ല നടനാണ്. ഒരു സീനെങ്കിലും നല്ലത് ആണെങ്കിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാണനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല’, എന്നായിരുന്നു ഷക്കീല പറഞ്ഞത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. ഈ വീഡിയോ ദിലീപ് കണ്ട് അവസരം ലഭിക്കട്ടെ. ആഗ്രഹം നടക്കും. എന്നൊക്കെയാണ് കമന്റുകൾ.

ഒപ്പം ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷത്തെ കുറിച്ചും ധാരാളം കമന്റുകൾ വരുന്നുണ്ട്. ആ വേഷം മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് ആണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്. അതേസമയം, നിരവധി ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വോയ്‌സ് ഓഫ് സത്യനാഥനാണ് അതിൽ ആദ്യത്തേത്. റാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതു കൂടാതെ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ആക്ഷന്‍ ചിത്രവും പറക്കും പപ്പന്‍ എന്ന ചിത്രവും വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ദിലീപിന്റേതായി അണിയറയിൽ ഉണ്ട്. ബാന്ദ്രയിൽ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് നായികാ. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത് എന്നാണ് സൂചന.

Continue Reading
You may also like...

More in Actress

Trending

Recent

To Top