നേരേ പോയത് സുരേഷ് ഗോപിയുടെ വീട്ടിലായിരുന്നു!! വിപ്ലവകരമായ ആ കല്യാണം നടന്നത് ഇങ്ങനെ…
By
പരിശുദ്ധ പ്രണയത്തിന്റെ മറ്റൊരു ഉദാഹരണമാണ് നടി ആനിയും സംവിധായകന് ഷാജി കൈലാസും തമ്മിൽ. ഇരുവരുടെയും പ്രണയവും വിപ്ലവകരമായ വിവാഹവും ഇങ്ങനെയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. അരുണാചലം സ്റ്റുഡിയോസില്‍ വച്ചാണ് ഷാജി കൈലാസ് ആനിയെ ആദ്യം കാണുന്നത്. രുദ്രാക്ഷത്തില്‍ നായികയായ ആനിയോട് ഷാജി കൈലാസിന് പ്രണയം തോന്നി. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്. രഞ്ജി പണിക്കരോടാണ് തന്റെ പ്രണയം ഷാജി കൈലാസ് ആദ്യം തുറന്നു പറയുന്നത്. രഞ്ജി ഇത് ആനിയുമായി പങ്കുവെയ്ക്കുകയായിരുന്നു, കേട്ടപ്പാതി ആനിയും സമ്മതം മൂളി. സിനിമയുടെ ആവശ്യത്തിനായി ബോംബേയില്‍ പോകുന്നു എന്ന് പറഞ്ഞ് അങ്ങനെ ഒരു ദിവസം ഷാജി കൈലാസ് വീട്ടില്‍ നിന്നിറങ്ങി. ആ യാത്ര അവസാനിച്ചത് ആനിയുടെ വീടിന്റെ മുന്പില് ആയിരുന്നു. വീട്ടിലെ തൊടിയിലെ ചക്ക പഴുത്തോ എന്ന് നോക്കാനെന്ന വ്യാജേന ഷാജിയെയും കാത്ത് പറമ്ബില്‍ നിന്നിരുന്ന ആനിയെയും കൂട്ടിയായിരുന്നു ഷാജിയുടെ പിന്നീടുള്ള യാത്ര. അവര്‍ നേരേ പോയത് സുരേഷ് ഗോപിയുടെ വീട്ടിലായിരുന്നു. അവിടെ വച്ചായിരുന്നു വിപ്ലവകരമായ ആ കല്യാണം നടന്നത്.
shajikailas-and-aani
