Malayalam
വലിയ ആഗ്രഹങ്ങളൊന്നുമില്ല; മരിക്കും മുമ്പ് സിനിമയില്‍ ഒരു വേഷം ചെയ്യണം; എന്നാൽ രോഗം അവിടെയും വില്ലനായെത്തി..
വലിയ ആഗ്രഹങ്ങളൊന്നുമില്ല; മരിക്കും മുമ്പ് സിനിമയില്‍ ഒരു വേഷം ചെയ്യണം; എന്നാൽ രോഗം അവിടെയും വില്ലനായെത്തി..
മിനിസ്ക്രീൻ പ്രേക്ഷകരെ ചിരിപ്പിച്ച കോമഡി സ്റ്റാര്‍സ് വേദയിലെ മിന്നും താരമായിരുന്ന ഷാബുരാജ് കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത് . ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മരിക്കും മുമ്പ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണമെന്നായിരുന്നു ഷാബുവിന്റെ ആഗ്രഹമെന്ന് കോമഡി വേദികളില്‍ ഷാബുവിനൊപ്പം കൂട്ടായി നിന്ന ദീപു നാവായിക്കുളം പറയുന്നു.
‘ഷാബു അണ്ണന്..’ .അങ്ങനെയേ വിളിച്ചിട്ടുള്ളൂ. ജന്മം കൊണ്ടല്ലെങ്കിലും എനിക്കാ മനുഷ്യന് ചേട്ടനായിരുന്നു. നിരവധി ട്രൂപ്പിലും ഒന്നിച്ചുണ്ടായിരുന്നു. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന പച്ച മനുഷ്യന്. ഷാബു അണ്ണനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്ന സത്യം എന്നെപ്പോലെ അദ്ദേഹത്തെ സ്നേഹിക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. പ്രോഗ്രാം നാളുകളില്‍ ഒരുമിച്ച് ഒരു മുറിയിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുണ്ടെന്നോ… അത് അദ്ദേഹത്തിന്റെ ജീവനെടുക്കുമെന്നോ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.’
‘എപ്പോഴും പുഞ്ചിരിച്ച് പോസിറ്റീവായി നടക്കുന്ന ഷാബു അണ്ണന്റെ കണ്ണുകള്‍ ഒരിക്കല്‍ നിറയുന്നത് ഞാന്‍ കണ്ടു. എങ്ങനെയെങ്കിലും കരകരയറണം… ചേച്ചിക്കും നാലു മക്കള്‍ക്കും സന്തോഷമുള്ളൊരു ജീവിതം നല്‍കണം എന്ന് പറഞ്ഞ് ആ കണ്ണുകള്‍ ഒരു വട്ടം നിറഞ്ഞൊഴുകി. അധികമൊന്നും ഷാബു അണ്ണന് ആഗ്രഹിച്ചിരുന്നില്ല… അല്ലലില്ലാതെയുള്ള ജീവിതം… മരിക്കും മുമ്പ് സിനിമയില്‍ ഒരു വേഷം… ആ സ്വപ്നത്തിന് കാത്തു നില്‍ക്കാതെയാണ് അദ്ദേഹം പോകുന്നത്.’ വനിതയുമായുള്ള അഭിമുഖത്തില്‍ ദീപു പറഞ്ഞു
Shaburaj
