Malayalam Breaking News
സീരിയൽ നടിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു !!!
സീരിയൽ നടിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു !!!
സീരിയലിലൂടെ സുപരിചിതയായ സീരിയല്‍ നടി നാഗ ജാന്‍സിയെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സൂര്യ എന്ന യുവാവുമായി നടിയുടെ പ്രണയം വീട്ടുകാര്‍ക്ക് ഒട്ടും തൃപ്തിയല്ലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ നിരന്തരം വഴിക്കിടാറുമുണ്ടായിരുന്നു. പവിത്ര ബന്ധനമെന്ന പരമ്പരയിലൂടെ സുപരിചിതയായ താരത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വീട്ടില്‍ നിന്നുമാണ് താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുൻപ് ഒരു യുവാവുമായി നടി ചാറ്റ് ചെയ്തിരുന്നെന്നാണ് വിവരം.
മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തി. പ്രണയ പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നു. ആറ് മാസത്തോളമായി ഇയാളുമായി ജാന്‍സിക്ക് അടുപ്പമുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. ജാന്‍സിയുടെ ഫോണ്‍ പോലീസ് വിശദമായി അന്വേഷണത്തിന് വിധേയമാക്കി.
ജാന്‍സിയെ തേടി ഫ്ലാറ്റിലെത്തിയ ദുര്‍ഗ പ്രസാദ് ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാതെയായപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസത്തെി വാതില്‍ പൊളിച്ചപ്പോഴാണ് നടിയെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
serial actress naga jancy’s suicide
