serial
ശിവാഞ്ജലി പ്രണയത്തിൽ ഈ കട്ടുറുമ്പ് !! ഒഴുവാക്കാൻ അഞ്ജലി കാണുന്ന വഴി?
ശിവാഞ്ജലി പ്രണയത്തിൽ ഈ കട്ടുറുമ്പ് !! ഒഴുവാക്കാൻ അഞ്ജലി കാണുന്ന വഴി?
സ്‌നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെ എല്ലാവര്ക്കും എന്റെയും മെട്രോ സ്റ്റാറിന്റെയും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍
സാന്ത്വനം ഫാൻസ് കാത്തിരുന്നതുപോലെ അഞ്ജലിയുടെ വീട്ടിൽ ശിവൻ നിൽകാം എന്ന് സമ്മതിച്ചിരിക്കുകയാണ്. ഹരിയും അപ്പുവും അമരാവതയിൽ വിരുന്നുപോയതു മുതൽ എല്ലാവരും ആഗ്രഹിക്കുന്നതാണ് ശിവൻ അഞ്ജുവിന്റെ വീട്ടിൽ പോയി നിൽക്കണമെന്ന് ഇപ്പൊ എന്തായാലും അത് സംഭവിക്കാൻ പോകുകയാണ് . സാവിത്രി അമ്മായിക്ക് അസുഖം വന്നതുമൂലം ആണെങ്കിലും അത് നടകുമല്ലോ ? ശിവൻ അഞ്ജുവിന്റെ വീട്ടിൽ
നിൽക്കുന്ന കാര്യം അഞ്ചു വിളിച്ച ദേവിയോട് പറയുന്നുണ്ട് . ദേവി അത് അമ്മയോടും കണ്ണനോടും പറയുന്നുണ്ട് . സാന്ത്വനത്തിൽ എല്ലാവരും വളരെ സന്തോഷത്തിലാണ് . ശിവൻ ഭയങ്കര മാറ്റം വന്നു എന്നാണ് ‘അമ്മ പറയുന്നത്.
ശിവൻ അഞ്ജലിയുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ ഒരാൾ ഉണ്ടല്ലോ? സ്വർഗത്തിലെ കട്ടുറുമ്പ് ആകാൻ. നമ്മുടെ ജയന്തി. സാവിത്രി അമ്മായിക്കുടെ ശിവന്റെ ഭാഗം ചേർന്നതോടെ വല്ലാത്ത അവസ്ഥയിലാണ് ജയന്തി. അതുമാത്രമല്ല ശിവനെ കുറ്റം പറഞ്ഞതിന് വയറു നിറച്ച അഞ്ജലി കൊടുക്കുന്നുണ്ട് . അഞ്ജലി ദേവിയെ വിളിച്ചു സംസാരിക്കുന്നത് കേൾക്കുന്നുണ്ട് ജയന്തി … ജയന്തി സ്നേഹ പാരയാണ് ,കട്ടുറുമ്പ് ആണ് എന്നൊക്കെ അഞ്ജലി പറയുന്നുണ്ട് . ഇതെല്ലാം കേട്ട് ശിവനെ അഞ്ജലിയെ മനഃസമാധാനത്തോടെ ഇന്ന് രാത്രി ഇവിടെ കിടത്തില്ല എന്നാണ് ജയന്തി മനസ്സിൽ കരുതിയിരിക്കുന്നത്. മോളെ ജയന്തി കിട്ടിയത് ഒന്നും പോരെ … ഇനി അഞ്ജുവിന്റെ കൈയിൽ നിന്ന് അടിയും വാങ്ങി കുട്ടുമോ ? സാവിത്രി അമ്മായി വരെ നന്നായി….. 2022 ആയി ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ …
ഇന്നലത്തെ എപ്പിസോഡിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കണ്ണന്‍ അമ്മയോട് വീമ്പ് പറയുന്നതാണ് സാന്ത്വനം വീടിന്റെ സ്പന്ദനം തന്നെ ഈ കണ്ണനാണെന്നാണ് കണ്ണന്‍ പറയുന്നത്. ഈ കണ്ണനില്ലെങ്കില്‍ സാന്ത്വനം വീട് വെറും വട്ട പൂജ്യമാണെന്നും ആ തന്നെയാണോ ഒരു ഉപകാരവുമില്ലാതെ പോത്തിനെ പോലെ നടക്കുന്നുവെന്ന് അമ്മ ആക്ഷേപിക്കുന്നതെന്നാണ് കണ്ണന്‍ അമ്മയോട് ചോദിക്കുന്നത്. കണ്ണൻ പോളിയാണ്.
പുതിയ പ്രൊമോയിൽ ശിവൻ ബാലനോട് അമ്മായിയുടെ അസുഖ വിവരം പറയുന്നുണ്ട്. അമ്മായിക്ക് ഹാർട്ടിന് പ്രോബ്ലം ഉണ്ട് … സർജറി വേണ്ടിവരും എന്ന് പറയുന്നുണ്ട് . ഇതൊക്കെ അവരോട് പറഞ്ഞോ എന്ന് ചോദിക്കുമ്പോൾ ഇല്ല ആരോടും പറഞ്ഞില്ല,ഡോക്ടർ എന്നോട് മാത്രമാണ് പറഞ്ഞത് എന്ന് പറയുന്നു . അത് ശരിയല്ല അഞ്ജുവിനോടും ശങ്കരൻ മമ്മയോടും പറയണം എന്ന് ബാലൻ പറയുന്നുണ്ട്. ബാലനോടും , കടയിൽ നിൽക്കുന്ന ശത്രുവിനോട് പോലും സാവിത്രി അമ്മായീടെ അസുഖത്തെ കുറിച്ച് പറയുന്നു. അമ്മായിയോടും ശങ്കരമാമനോടും , അവരുടെ മകളോട് അതായതു ശിവന്റെ ഭാര്യയോടും പറയില്ല…
എന്താണ് ശിവ ഇത് …. അവർ സങ്കടപെടണ്ട എന്ന് കരുതിയാകും ശിവൻ അത് പറയാത്തത് . പക്ഷെ പറയണ്ട കാര്യങ്ങൾ പറയാതിരുന്നാൽ എങ്ങനാണ് . അതെ സമയം അപ്പുവിനെ പറഞ്ഞു തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതുവരെ അവൻ വന്നില്ലല്ലോ നീ എത്ര ദിവസം ഇവിടെ നിന്നാലും അവൻ നിന്നെ അന്വേഷിച്ചു ഇങ്ങോട്ട് വരില്ല എന്ന് പറയുന്നു . പക്ഷെ തമ്പിയുടെ കണക്കു കൂട്ടൽ തെറ്റിച്ചുകൊണ്ട് ഹരി അമരാവതിയിൽ എത്തും ഹരിയെ കെട്ടിപിടിച്ചു നിൽക്കുന്ന അപ്പുവിനെ കാണിക്കുന്നുണ്ട് .അത് മാത്രമല്ല അത് ഒളിഞ്ഞു നോക്കുന്ന തമ്പിയെയും പ്രൊമോയിൽ കാണാം. ഇതിപ്പോ അമരാവതിയിലും പ്രൈവസി ഇല്ലാതായല്ലോ ദൈവമേ …. അഞ്ജലി ശിവനെ വിളിച്ചു നിങ്ങൾ രാത്രി വരുമ്പോൾ ജയന്തിയേച്ചി എന്തെങ്കിലും ചൊറിയുന്ന വർത്തമാനം പറയുമോ എന്ന എന്റെ പേടി എന്ന് പറയുന്നുണ്ട് .അത് ഓർത്തു നീ പേടിക്കണ്ട എന്തെങ്കിലും പറഞ്ഞാൽ അതിനുള്ള മറുപടി ഞാൻ കൊടുത്തോളം എന്ന് ശിവൻ പറയുന്നുണ്ട് . പക്ഷെ എന്തൊക്കെ ആയാലും, അമ്മായിക്ക് അസുഖം ആണെന്ന് കണ്ടാൽ അഞ്ജുനെക്കാൾ മുന്നേ ആദ്യം ഓടി എത്തുന്നത് ജയന്തി തന്നെയാണ് . ഇന്നലത്തെ എപ്പിസോഡിൽ സാവിത്രി അമ്മായി പറയുന്നുണ്ട് ശിവൻ എന്നെ അമ്മായി എന്നു വിളിച്ചപ്പോ ഞൻ കരഞ്ഞു പോയി.. ജയന്തി അയിന് അമ്മായി എന്നല്ലേ വിളിച്ചത്.. തെറി ഒന്നുമല്ലല്ലോ എന്ന് കേട്ടപ്പോൾ ചിരിവന്നു
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ആളാ ശിവേട്ടൻ എന്ന് നമ്മുടെ അഞ്ചു പറഞ്ഞത് … എന്നാലും എന്റെ അഞ്ചു ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ആയിട്ട് ആരാ ഉള്ളത് ഇവളുടെ പറച്ചിൽ കേട്ടാൽ തോന്നും അമ്പഴതറയിൽ വച്ച് ഇവളുടെ കെട്ടിയോനെ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളു എന്ന്
എന്തിനാണ് ഡയറക്ടർ മാമ്മ ഇങ്ങനെ വലിച്ചു നീട്ടുന്നത് …. പറഞ്ഞ കാര്യങ്ങൾ തന്നെ ആൾ മാറി മാറി പറഞ്ഞു വെറുതെ സമയവും കളയും. എന്തായാലും ഇന്നത്തെ ശിവജ്ഞലി സീൻ കാണാൻ കട്ട വെയ്റ്റിംഗ്