Connect with us

കുടുംബവിളക്ക് നായിക പാര്‍വതി വിവാഹിതയായി

serial

കുടുംബവിളക്ക് നായിക പാര്‍വതി വിവാഹിതയായി

കുടുംബവിളക്ക് നായിക പാര്‍വതി വിവാഹിതയായി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പര കുടുംബവിളക്കിലെ നായിക പാര്‍വതി വിവാഹിതയായി. കുടുംബവിളക്ക് സീരിയലിന്റെ ക്യാമറാമാനായ അരുൺ ആണ് വരൻ . 3 മാസത്തെ പ്രണയത്തിന് ശേഷമായാണ് തങ്ങള്‍ ഇരുവരും ഒരുമിച്ചത് . സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. അരുണിന്റെ വീട്ടില്‍ നിന്നും വിവാഹത്തിന് പിന്തുണയുണ്ടായിരുന്നുവെന്നും തന്റെ വീട്ടിലെ അവസ്ഥ അങ്ങനെയായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

പൂക്കാലം വരവായി പരമ്പരയിലെ താരം മൃദുല വിജയുടെ സഹോദരിയാണ് പാർവതി വിജയകുമാർ. പ്രണയബന്ധത്തെക്കുറിച്ചു വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. വിവാഹത്തിനുശേഷമാണ് എല്ലാവരും അറിഞ്ഞതെന്നും വളരെ പെട്ടെന്ന് നടന്ന ചടങ്ങ് ആയിരുന്നതായും പാർവതി പറഞ്ഞു. പാലോട് വന ദുർഗ്ഗ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്

Continue Reading
You may also like...

More in serial

Trending

Recent

To Top