serial
ജയന്തിയുടെ ഒരു കളിയും നടക്കില്ല! സാവിത്രിയ്ക്ക് തണലായി ശിവന്!!
ജയന്തിയുടെ ഒരു കളിയും നടക്കില്ല! സാവിത്രിയ്ക്ക് തണലായി ശിവന്!!
മലയാളികളുടെ സ്വീകരണമുറിയിലെ എന്നും സ്ഥാനമുളള പരമ്പരയാണ് സാന്ത്വനം. ചിരിയും കളിയും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി സാന്ത്വനം മുന്നേറുകയാണ്. പലപ്പോഴും സാന്ത്വനം കുടുംബാംഗങ്ങളുടെ സങ്കടങ്ങൾ പ്രേക്ഷകർ അവരുടെ സങ്കടങ്ങളായി ഏറ്റെടുക്കാറുമുണ്ട്. ബാലനും ദേവിയും മുതല്‍ പരമ്പരയിലെ ഓരോ അംഗങ്ങളും മലയാളികള്‍ക്ക് ഇന്ന് തങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെ തന്നെ പ്രിയപെട്ടവരുമാണ്. അത്രമേലാണ് ഓരോ കഥാപാത്രങ്ങളേയും മലയാളികള്‍ ചേര്‍ത്തു നിര്‍ത്തുന്നത്. യുവാക്കളെ പോലും ആകര്‍ഷിക്കാന്‍ പരമ്പരയ്ക്ക് സാധിച്ചു. നാടകീയമായ രംഗങ്ങളുമായി മുന്നേറുകയാണ് പരമ്പര.
ശിവനേയും അഞ്ജുവിനേയും തമ്മില്‍ തെറ്റിക്കാനായി ജയന്തി തന്റെ തന്ത്രം പുറത്തെടുക്കുന്നത് കഴിഞ്ഞ ദിവസം കണ്ടിരുന്നു. കടയില്‍ നിന്നും തിരികെ വരുന്ന ശിവനെ അഞ്ജു തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്. നിങ്ങളിന്ന് എന്റെ വീട്ടില്‍ പോയിരുന്നുവോ എന്നാണ് അഞ്ജു ആദ്യം ചോദിക്കുന്നത്.
അതെ പോയിരുന്നുവെന്നും എന്താ പോയത് തെറ്റായോ എന്നും ശിവന് മറുപടി നല്കുന്നു. അപ്പോള്‍ പോയിരുന്നവല്ലേ, എന്നിട്ടെന്താ എന്നോട് പറയാത്തത് എന്ന് അഞ്ജു ചോദിക്കുന്നു. താനിപ്പോള്‍ വന്ന് കയറിയതല്ലേയുള്ളൂവെന്നായിരുന്നു ശിവന് നല്കിയ വിശദീകരണം. തന്റെ അവസ്ഥ അഞ്ജുവിനോട് പറയേണ്ട എന്ന് സാവിത്രി പറഞ്ഞിരിക്കുന്നതിനാല്‍ ശിവന് അഞ്ജുവില്‍ നിന്നും എല്ലാം മറച്ചുവച്ചിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ശിവനും അഞ്ജുവും സംസാരിച്ചതിലൂടെ ഈ തന്ത്രം പാളിപ്പോവുകയാണ് ചെയ്തത്. അമ്മയെ പോയി കണ്ടതും അമ്മയുടെ അസുഖ വിവരവുമെല്ലാം ശിവന് അഞ്ജുവിനെ അറിയിച്ചു. പിന്നാലെ ശിവനും അഞ്ജുവും സാവിത്രിയെ കാണാന്‍ അടുത്ത ദിവസം പോകാമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സാവിത്രിയെ കാണാന്‍ അഞ്ജുവും ശിവനും എത്തുന്നതിന് പിന്നാലെ അവിടെ നടക്കുന്നത് നാടകീയമായ രംഗങ്ങളാണെന്നാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ പോകുന്നത്.
ശിവനും അഞ്ജുവും വരുമ്പോള്‍ ജയന്തി മുറ്റമടിക്കുകയാണ്. ശിവന്റെ ബൈക്കിന്റെ പിന്നില്‍ ശിവനേയും ചേര്ത്തുപിടിച്ചിരുന്നാണ് അഞ്ജു വരുന്നത്. ഇത് അസൂയയോടെ നോക്കുകയാണ് ജയന്തി. ജയന്തിയെ കണ്ടതും അഞ്ജുവിന്റെ മുഖത്ത് ചിരി വിടരുന്നതും കാണാം. ഒരിക്കല്‍ തങ്ങളെ പരസ്പരം അകറ്റാന്‍ ഒരുപാട് ശ്രമിച്ച ജയന്തിക്കുള്ള അഞ്ജുവിന്റെ മറുപടിയാണ് ആ ചിരിയെന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറയുന്നത്. പിന്നാലെ പ്രൊമോ വീഡിയോ പോകുന്നത് അപ്പുവിന്റെ വീട്ടിലാണ്. അമ്മയോട് സംസാരിക്കുകയാണ് അപ്പു. കരഞ്ഞു കൊണ്ട് താന്‍ ആ വലിയ വീട്ടില്‍ അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ച് സംസാരിക്കുകയാണ് അപ്പു. ഈ വീട്ടില്‍ കഴിഞ്ഞിരുന്നപ്പോള്‍ കരുതിയിരുന്നത് ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്നായിരുന്നു എന്നാണ് അപ്പു അമ്മയോട് പറയുന്നത്. ഏറ്റവും കൂടുതല്‍ എന്നെ സ്നേഹിക്കുന്നത് എന്റെ ഡാഡിയും മമ്മിയും ആണെന്നാണ്. എന്റെ ഏത് ഇഷ്ടവും സാധിച്ചു തരുന്നവരാണെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും അപ്പു പറയുന്നു. പക്ഷെ അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് നില്ക്കുമ്പോള് കിട്ടുന്ന ആനുകൂല്യങ്ങളാണെന്ന് എനിക്കൊരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി മനസിലായതെന്നും അപ്പു പറയുന്നു. പിന്നാലെ വീഡിയോ വീണ്ടും അഞ്ജുവിന്‍രെ വീട്ടിലേക്ക് പോവുകയാണ്. സംസാരിച്ചു കൊണ്ടു നില്‍ക്കെ സാവിത്രി തലകറങ്ങി വീഴുന്നതാണ് വീഡിയോയിലുള്ളത്. അഞ്ജു അമ്മയെ താങ്ങി പിടിക്കുന്നതും കാണാം.
സാവിത്രി തല കറങ്ങി വീണതോടെ ശിവന് കരുതലുള്ള മരുമകനായി മാറുകയാണ്. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്നും താന്‍ വേഗം ടാക്സിയുമായി വരാമെന്നും വേഗം അമ്മയെ റെഡിയാക്കി നിര്‍ത്തുവെന്ന് പറഞ്ഞു കൊണ്ട് ശിവന് തിടുക്കത്തില്‍ പുറത്തേക്ക് പോവുകയാണ്. പിന്നാലെ സാവിത്രിയെ വണ്ടിയില്‍ കയറ്റി അഞ്ജുവും ശിവനും ആശുപത്രിയിലേക്ക് പോകുന്നതും കാണാം. ഈ ഒരു എപ്പിസോഡിനായിരുന്നു വെയ്റ്റിങ്… ശിവനും അഞ്ജുവും സവിത്രിയെ ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നത് കാണാൻ കട്ട വെയ്റ്റിങ്ഒരിക്കല് തന്നെ വല്ലാതെ വെറുത്തിരുന്ന സാവിത്രിയ്ക്ക് ഇന്ന് താങ്ങും തണലുമായി മാറുകയാണ് ശിവന്. എന്നാലും ഇനിയെങ്ങനെയാകും ജയന്തി ഒറ്റയ്ക്ക് ശിവനേയും അഞ്ജുവിനേയും തമ്മില്‍ അകറ്റാനുള്ള ശ്രമങ്ങള്‍ തുടരുക ? എല്ലാം കണ്ടറിയണം… പിന്നാലെ പ്രൊമോ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത് തന്റെ വലിയ വീട്ടില്‍ സംസാരിക്കാന്‍ പോലും ആരുമില്ലാതെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന അപ്പുവിനേയാണ്. സാന്ത്വനം വീട്ടിലുള്ളവരെ അപ്പു വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്. പൂർണ്ണമായ കഥ ആസ്വദിക്കാം
