Connect with us

സുമിത്രയ്ക്കെതിരെ പോരിനിറങ്ങി ഇന്ദ്രജ?? പുതിയ അനന്യ എത്തുമ്പോൾ സംഭവിക്കുന്നത് ഇത്..

serial

സുമിത്രയ്ക്കെതിരെ പോരിനിറങ്ങി ഇന്ദ്രജ?? പുതിയ അനന്യ എത്തുമ്പോൾ സംഭവിക്കുന്നത് ഇത്..

സുമിത്രയ്ക്കെതിരെ പോരിനിറങ്ങി ഇന്ദ്രജ?? പുതിയ അനന്യ എത്തുമ്പോൾ സംഭവിക്കുന്നത് ഇത്..

അമ്മ-മകൻ സ്നേഹമാണ് ഇപ്പോൾ കുടുംബവിളക്ക് സീരിയലിൽ. ഇന്നും അനിരുദ്ധ് അമ്മയോട് തന്റെ തെറ്റുകൾ ഏറ്റുപറയുന്നുണ്ട്. താൻ, എം ബി ബി എസ് വരെ പഠിച്ചിട്ടും അമ്മയെ ഇപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും, എന്റെ തെറ്റുകൾ ഇപ്പോഴാണ് മനസ്സിലായത് എന്നൊക്കെ പറഞ്ഞിരുന്ന അനിരുദ്ധ് കരയുന്നുണ്ട്… അനിരുദ്ധിനെ സുമിത്ര സമാധാനിപ്പിക്കുന്നതൊക്കെ കാണുമ്പോൾ, ഓരോ പ്രേക്ഷകനും അതിയയായ സന്തോഷമാണ്.

അതുപോലെതന്നെ, അനുവിനോടും അനികുട്ടൻ തന്റെ തെറ്റുകളെ കുറിച്ചൊക്കെ പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ അനന്യയ്ക്കുള്ള പ്രധന്യം ചെറുതൊന്നുമല്ലെന്ന്, അനികുട്ടൻ ഇപ്പോൾ, നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ, ഇന്ന് സുമിത്രയ്ക്ക് ചെറിയൊരു അസുഖമൊക്കെ വരുന്നുണ്ട്.. ആ സമയത്ത് അനിരുദ്ധിന്റെ കെയറിങ്ങൊക്കെ കാണേണ്ടത് തന്നെയാണ്.

സുമിത്രയുടെ ഇന്നലത്തെ തകർപ്പൻ പ്രകടനത്തിൽ പണികിട്ടിയിരിക്കുന്ന ഒരാളുണ്ട് ഇന്ദ്രജ. ഇന്നലത്തെ എപ്പിസോഡിൽ ഇന്ദ്രജയുടെചെകിടത്ത് സുമിത്ര ഒന്ന് കൊടുക്കുന്നതിനേക്കാൾ, കിടിലൻ ആ കസേരയിലേക്ക് തള്ളിയിടുന്നതും ഇന്ദ്രജ ഒന്നും പറയാൻ കഴിയാതെ, വിഷമിച്ചിരിക്കുന്നതുമാണ്.. എന്റെ പൊന്നെ… പറയാതിരിക്കാൻ വയ്യ ആ സീൻ അടിപൊളി ആയിരുന്നു.

സുമിത്രയുടെ കൈയ്യിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച പ്രതികരണത്തിൽ ഇന്ദ്രജ എന്തായാലും അടങ്ങിയിരിക്കില്ലെന്നു എല്ലാവർക്കും അറിയാവുന്നതാണ്. കാരണം, വേദികയെക്കാളും ഇരട്ടി വിഷമുള്ള സ്ത്രീയാണ് ഇവർ. ഏത് വിധേനയെയും അനിരുദ്ധിനെയും അമ്മയെയും കുടുക്കുക എന്നത് മാത്രമായിരിക്കും, ഇപ്പോൾ ഡോക്ടറുടെ ലക്‌ഷ്യം.. അതിനു വേണ്ടി ഏത് വളഞ്ഞ വഴിയാണ് കണ്ടെത്തുന്നതെന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാവുന്നതാണ്.

പക്ഷെ, ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്, സുമിത്ര എന്ന വീട്ടമ്മ കഷ്ടതകളിലും പ്രയാസങ്ങളിലൂടെയും കടന്നു പോയ സമയത്ത് രക്ഷകനായും.. എല്ലാ പ്രയാസങ്ങളിൽ നിന്നും കരകയറ്റാനും താങ്ങും തണലുമായി പ്രതീഷ് മാത്രമേ.. ഉണ്ടായിരുന്നുള്ളു, എന്നാൽ, ഇന്ന് ഈ വീട്ടമ്മ മക്കളുടെയും മരുമക്കളുടെയും സ്നേഹത്തിൽ മതിമറന്ന് ജീവിക്കുകയാണ്.

ശ്രീനിലയത്തിൽ, അനികുട്ടൻ കൂടി അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞതോടുകൂടി ഇനി പണിവരാൻ പോകുന്നത് , സരസ്വതിഅമ്മയ്ക്കാണ്. ഇനി എങ്കിലും സുമിത്രയുടെ നല്ല സ്വഭാവം മനസ്സിലാക്കിയാൽ, സരസുവിന് കൊള്ളാം അല്ലെ.. പിന്നെ, സുമിത്ര ചേച്ചിയ്ക്ക് വീണ്ടും ആ പഴയ സൗണ്ട് കൂടി കിട്ടിയതോടെ കാണാൻ മാത്രമല്ല, കേൾക്കാനും സൂപ്പറാണ്…

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ മറ്റൊരു പ്രത്യേകതയുണ്ട്.. അനന്യ ആയിട്ട് അഭിനയിച്ചു വരുന്ന അതിര മാധവൻ ഇന്ന് മുതൽ എപ്പിസോഡിൽ ഉണ്ടായിരിക്കില്ല. അഞ്ചു മാസത്തോളം താൻ ഗർഭിണിയാണെന്ന് താരം ഇതിനു മുൻപേ പ്രേക്ഷകരെ അറിയിച്ചിരുന്നതുമാണ്. അതിരമാധവന്റെ അഭാവത്തിൽ, അശ്വതി എന്ന നടിയാണ് ഇനിമുതൽ പ്രേക്ഷകരുടെ മുന്നിലേക്ക് അനന്യ ആയിട്ട് എത്തുന്നത്. സൂര്യ ടിവിയിൽ മനസ്സിനക്കരെ എന്ന സീരിയലിലായിരുന്നു, താരം അഭിനയിച്ചുകൊണ്ടിരുന്നത്. അതിൽ നിന്നും പിന്മാറിയാണ് ഇപ്പോൾ, ഏഷ്യാനെറ്റിൽ ജോയിൻ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ താരത്തിന് അനന്യയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ കഴിയട്ടെ…

More in serial

Trending

Recent

To Top